ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടത് നാടിനെ പരിഭ്രാന്തിയിലാക്കി; മദ്യലഹരിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ബന്തിയോട്: ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച പാചക വാതക ടാങ്കര്‍ ലോറി ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് ചെരിഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. അപകടത്തെ തുടര്‍ന്ന് നൂറ് മീറ്ററോളം പരിധയില്‍ ആളുകളെ മാറ്റി. ഒന്നര മണിക്കൂറോളം ഗതാഗതവും സ്തംഭിച്ചു. ഇന്നലെ രാത്രി ഏഴര മണിയോടെ ബന്തിയോട്ടാണ് സംഭവം. ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രമേശനെ മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് ബന്തിയോട്ട് ദേശീയപാതാ പ്രവൃത്തിയുടെ ഭാഗമായി താല്‍ക്കാലികമായി നിര്‍മ്മിച്ച […]

ബന്തിയോട്: ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച പാചക വാതക ടാങ്കര്‍ ലോറി ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് ചെരിഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. അപകടത്തെ തുടര്‍ന്ന് നൂറ് മീറ്ററോളം പരിധയില്‍ ആളുകളെ മാറ്റി. ഒന്നര മണിക്കൂറോളം ഗതാഗതവും സ്തംഭിച്ചു. ഇന്നലെ രാത്രി ഏഴര മണിയോടെ ബന്തിയോട്ടാണ് സംഭവം. ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രമേശനെ മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് ബന്തിയോട്ട് ദേശീയപാതാ പ്രവൃത്തിയുടെ ഭാഗമായി താല്‍ക്കാലികമായി നിര്‍മ്മിച്ച ഡിവൈഡിറിലിടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് ചെരിഞ്ഞ് നിന്നത്. സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍ പരിസരത്ത് നിന്ന് ആളുകളെ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ടാങ്കര്‍ ലോറി പരിശോധിച്ച് ചോര്‍ച്ചയി ല്ലെന്ന് കണ്ടെത്തും വരെ വാഹനനിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കുമ്പള പൊലീസിന് നിര്‍ദ്ദേശം നല്‍കി. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ് കുമാര്‍, എസ്.ഐമാരായ എസ്.ആര്‍. രജിത്ത്, വി.കെ. അനീഷ് എന്നിവരും മഞ്ചേശ്വരം തഹസില്‍ദാരും സ്ഥലത്തെത്തി.

Related Articles
Next Story
Share it