ഡോ. റുഖയയുടെ കവിത സാക്ഷി; ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ത്ത് തനിമ സംഗമം

കാസര്‍കോട്: കേരളത്തിന്റെ മഹിതമായ ചരിത്രത്തെ വികലമാക്കി തെറ്റായ കണക്കുകളും കഥകളും അവതരിപ്പിച്ച് രാജ്യത്തിനും ലോകത്തിനും മുന്നില്‍ കേരളത്തെ മോശമാക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ പ്രശസ്ത കവയത്രിയും കാസര്‍കോട് മൊഗ്രാല്‍ സ്വദേശിനിയുമായ ഡോ. റുഖയ എം.കെ എഴുതിയ 'മൂന്ന് 32000 അല്ല' എന്ന കവിത സാക്ഷി. കാസര്‍കോട് ജില്ലാ തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച സംഗമത്തില്‍ കവികളും കലാകാരന്‍മാരും ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തു.ഡോ. ശശി തരൂര്‍ ട്വീറ്റ് ചെയ്തതിലൂടെയാണ് ഡോ. റുഖയയുടെ കവിത ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. നാഷണല്‍ ഹെറാള്‍ഡ് ഞായറാഴ്ച […]

കാസര്‍കോട്: കേരളത്തിന്റെ മഹിതമായ ചരിത്രത്തെ വികലമാക്കി തെറ്റായ കണക്കുകളും കഥകളും അവതരിപ്പിച്ച് രാജ്യത്തിനും ലോകത്തിനും മുന്നില്‍ കേരളത്തെ മോശമാക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ പ്രശസ്ത കവയത്രിയും കാസര്‍കോട് മൊഗ്രാല്‍ സ്വദേശിനിയുമായ ഡോ. റുഖയ എം.കെ എഴുതിയ 'മൂന്ന് 32000 അല്ല' എന്ന കവിത സാക്ഷി. കാസര്‍കോട് ജില്ലാ തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച സംഗമത്തില്‍ കവികളും കലാകാരന്‍മാരും ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തു.
ഡോ. ശശി തരൂര്‍ ട്വീറ്റ് ചെയ്തതിലൂടെയാണ് ഡോ. റുഖയയുടെ കവിത ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. നാഷണല്‍ ഹെറാള്‍ഡ് ഞായറാഴ്ച പതിപ്പ് ഈ കവിതയെ ആസ്പദമാക്കി മുന്‍പേജ് ലേഖനം തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു. റുഖയ തന്റെ കവിത തനിമ കലാസാഹിത്യ വേദിയുടെ സദസ്സില്‍ വായിച്ചു കേള്‍പ്പിക്കുകയും തന്റെ എഴുത്തനുഭവങ്ങള്‍ വിവരിക്കുകയും ചെയ്തു. തുടര്‍ന്ന് സംസാരിച്ചവരെല്ലാം ഫാസിസത്തിനെതിരെ കനത്ത പ്രതിരോധമാണ് തീര്‍ത്തത്.
തനിമ വൈസ് പ്രസിഡണ്ട് ഡോ. എ.എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ഡോ. റുഖയക്ക് തനിമയുടെ ഉപഹാരം ഡോ. മുഹ്‌മിന അഷ്മീന്‍ സമ്മാനിച്ചു.
ഗവേഷക വിദ്യാര്‍ത്ഥിനി അരീബ അന്‍വര്‍ ഷംനാട് ഡോ. റുഖയയെ പരിചയപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ഹസ്സന്‍ ആമുഖ പ്രഭാഷണം നടത്തി. യൂസുഫ് കട്ടത്തടുക്ക കവിതാലാപനം നടത്തി. ഡല്‍ഹി യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥി അബ്ദുല്ല ഹമീദ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, നോവലിസ്റ്റ് ബാലകൃഷ്ണന്‍ ചെര്‍ക്കള, സി.എല്‍. ഹമീദ്, മുംതാസ് ടീച്ചര്‍, ഹംന ഹംസ, എരിയാല്‍ അബ്ദുല്ല സംസാരിച്ചു.
യുവ കവയിത്രി ഹംന ഹംസ ബോവിക്കാനത്തിന് തനിമ ജന. സെക്രട്ടറി അബൂബക്കര്‍ ഗിരി ഉപഹാരം സമ്മാനിച്ചു. അഷ്‌റഫ് അലി ചേരങ്കൈ ഉപസംഹാര പ്രസംഗം നടത്തി. നിസാര്‍ പെറുവാഡ് സ്വാഗതവും അബൂബക്കര്‍ ഗിരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it