തനിമ കലാ സാഹിത്യവേദി ജില്ലാ കമ്മിറ്റി: അബുതായ് പ്രസി., നിസാര്‍ പെര്‍വാഡ് സെക്ര.

കാസര്‍കോട്: തനിമ കലാ സാഹിത്യവേദിയുടെ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം പുതിയ ജില്ലാ ഭാരവാഹികളെ, പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. അബുതായ് (പ്രസി.), നിസാര്‍ പെര്‍വാഡ് (ജന.സെക്ര.), കുട്ടിയാനം മുഹമ്മദ്കുഞ്ഞി (വൈ.പ്രസി.), വിവിധ വകുപ്പ് ചുമതലയുള്ള സെക്രട്ടറിമാരായി ഇബ്രാഹിം ചെര്‍ക്കള (സാഹിത്യം), ലത്തീഫ് ചെമ്മനാട് (നാടകം), ഹമീദ് കാവില്‍ (കവിത), സലിം ചാല (സംഘാടനം ), പി.എ. കബീര്‍ (സംഗീതം), യുസഫ് കട്ടത്തടുക്ക (മാപ്പിള കലകള്‍), ലബീബ് (സിനിമ) എന്നിവരാണ് ഭാരവാഹികള്‍. 23 അംഗ പ്രവര്‍ത്തകയെ സമിതിയെ […]

കാസര്‍കോട്: തനിമ കലാ സാഹിത്യവേദിയുടെ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം പുതിയ ജില്ലാ ഭാരവാഹികളെ, പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. അബുതായ് (പ്രസി.), നിസാര്‍ പെര്‍വാഡ് (ജന.സെക്ര.), കുട്ടിയാനം മുഹമ്മദ്കുഞ്ഞി (വൈ.പ്രസി.), വിവിധ വകുപ്പ് ചുമതലയുള്ള സെക്രട്ടറിമാരായി ഇബ്രാഹിം ചെര്‍ക്കള (സാഹിത്യം), ലത്തീഫ് ചെമ്മനാട് (നാടകം), ഹമീദ് കാവില്‍ (കവിത), സലിം ചാല (സംഘാടനം ), പി.എ. കബീര്‍ (സംഗീതം), യുസഫ് കട്ടത്തടുക്ക (മാപ്പിള കലകള്‍), ലബീബ് (സിനിമ) എന്നിവരാണ് ഭാരവാഹികള്‍. 23 അംഗ പ്രവര്‍ത്തകയെ സമിതിയെ കൂടി തിരഞ്ഞെടുത്തു. യോഗം സംസ്ഥാന സെക്രട്ടറി ഫൈസല്‍ കൊച്ചി ഉദ്ഘാടനം ചെയ്തു.
ജില്ലാ രക്ഷാധികാരി ബഷീര്‍ ശിവപുരം അധ്യക്ഷതവഹിച്ചു. എല്‍.എല്‍.എം. എന്‍ട്രന്‍സിന് രണ്ടാം റാങ്ക് നേടിയ ബന്തിയോട് സ്വദേശി ഖലീല്‍ ഇബ്രാഹിമിനെ യോഗത്തില്‍ മെമെന്റോ നല്‍കി ആദരിച്ചു. സംസ്ഥാന സെക്രട്ടറി സലിം കുരിക്കലകത്താണ് നിരീക്ഷകന്‍. അന്തരിച്ച എഴുത്തുകാരന്‍ സി.എല്‍. അബ്ബാസ്, മുന്‍ പ്രസിഡണ്ട് കെ.ജി. റസാഖ് എന്നിവരെ അനുസ്മരിച്ചു. എ.എസ്. മുഹമ്മദ്കുഞ്ഞി സംസാരിച്ചു. അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്‍, ബി.കെ. മുഹമ്മദ്കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി മൊഗ്രാല്‍ (ഖന്നച്ച), ശഫീഖ് നസ്‌റുല്ല, സ്‌കാനിയ ബെദിര, ബഷീര്‍ കൊല്ലമ്പാടി, നൗഷാദ് ചര്‍ച്ചയില്‍ പങ്കെടുത്തു. നിസാര്‍ പെര്‍വാഡ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it