തമിഴിനെ ഔദ്യോഗിക ഭാഷയാക്കണം; തിരുക്കുറള്‍ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം; കേന്ദ്രത്തിനോട് തമിഴ്‌നാട്

ചെന്നൈ: തമിഴ് ഭാഷയെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴിനെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി പ്രഖ്യാപിക്കണമെന്നും കൂടാതെ തിരുക്കുറള്‍ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യനാട് റായാണ് ലോക്സഭയെ ഇക്കാര്യം അറിയിച്ചത്. ഇന്തീയ ജനനായക കക്ഷി എം.പി ഡോ ടി.ആര്‍ പാരിവേന്തറിന്റെ ചോദ്യത്തിന് മറുപടിയായാണ് റായ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ തിരുപ്പതിയില്‍ സമാപിച്ച ദക്ഷിണ കൗണ്‍സില്‍ യോഗത്തില്‍ തമിഴ്‌നാട് ഈ രണ്ട് കാര്യങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് […]

ചെന്നൈ: തമിഴ് ഭാഷയെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴിനെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി പ്രഖ്യാപിക്കണമെന്നും കൂടാതെ തിരുക്കുറള്‍ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യനാട് റായാണ് ലോക്സഭയെ ഇക്കാര്യം അറിയിച്ചത്. ഇന്തീയ ജനനായക കക്ഷി എം.പി ഡോ ടി.ആര്‍ പാരിവേന്തറിന്റെ ചോദ്യത്തിന് മറുപടിയായാണ് റായ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ തിരുപ്പതിയില്‍ സമാപിച്ച ദക്ഷിണ കൗണ്‍സില്‍ യോഗത്തില്‍ തമിഴ്‌നാട് ഈ രണ്ട് കാര്യങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് മറ്റ് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മന്ത്രി നിത്യനാട് റായ് രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

ഭരണഘടനയനുസരിച്ച് ഹിന്ദിയും ഇംഗ്ലീഷുമാണ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകള്‍. ഔദ്യോഗിക കാര്യങ്ങള്‍ക്കും പാര്‍ലമെന്റിലെ ഇടപെടലുകള്‍ക്കും ഈ ഭാഷകളാണ് ഉപയോഗിച്ച് വരുന്നത്. ഓരോ സംസ്ഥാനത്തിനും സ്വന്തമായി ഔദ്യോഗിക ഭാഷ സ്വീകരിക്കാമെന്ന് ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്.

Related Articles
Next Story
Share it