ഇനി മുതല്‍ സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ് വാക്‌സിന്‍; പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: രാജ്യത്ത് സൗജന്യ വാക്‌സിന്‍ വിതരണത്തില്‍ കാലതാമസം നേരിടുന്നതിനിടെ നിര്‍ണായക നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് ഇനി മുതല്‍ സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്‌സിന്‍ ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ നേരത്തെ തന്നെ സൗജന്യ വാക്‌സിന്‍ നല്‍കിവരുന്നുണ്്. ചെന്നൈ കാവേരി ആശുപത്രിയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത(സി.എസ്.ആര്‍) ഫണ്ട് ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. 137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. സി.ഐ.ഐ ഇതിനായി 2.20 കോടി […]

ചെന്നൈ: രാജ്യത്ത് സൗജന്യ വാക്‌സിന്‍ വിതരണത്തില്‍ കാലതാമസം നേരിടുന്നതിനിടെ നിര്‍ണായക നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് ഇനി മുതല്‍ സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്‌സിന്‍ ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ നേരത്തെ തന്നെ സൗജന്യ വാക്‌സിന്‍ നല്‍കിവരുന്നുണ്്.
ചെന്നൈ കാവേരി ആശുപത്രിയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത(സി.എസ്.ആര്‍) ഫണ്ട് ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. 137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. സി.ഐ.ഐ ഇതിനായി 2.20 കോടി രൂപ സംഭാവന നല്‍കിയതിന് പുറമെ മറ്റു കമ്പനികളും ഫണ്ട് കൈമാറിയിട്ടുണ്ട്.
സൗജന്യ കുത്തിവെപ്പിനൊപ്പം പണം നല്‍കിയുള്ള വാക്‌സിന്‍ കുത്തിവെപ്പെടുക്കാനും ഈ ആശുപത്രികള്‍ക്ക് അനുവാദമുണ്ട്. സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറയുമെന്നാണ് കരുതുന്നത്.