തമിഴ്‌നാട് സ്വദേശി തീവണ്ടി തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് പള്ളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ അരുള്‍ മണി (34) ആണ് മരിച്ചത്. കൂലിപ്പണി ചെയ്തുവരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപമാണ് തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി എട്ട് മണിയോടെ കണ്ണൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് താമസസ്ഥലത്ത് നിന്ന് ഇറങ്ങിയതായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ശെല്‍വരാജ്, കനകരാജ്, […]

കാസര്‍കോട്: കാസര്‍കോട് പള്ളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ അരുള്‍ മണി (34) ആണ് മരിച്ചത്. കൂലിപ്പണി ചെയ്തുവരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപമാണ് തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി എട്ട് മണിയോടെ കണ്ണൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് താമസസ്ഥലത്ത് നിന്ന് ഇറങ്ങിയതായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ശെല്‍വരാജ്, കനകരാജ്, വേളാങ്കണ്ണി.

Related Articles
Next Story
Share it