കണ്ണില്ലാത്ത ക്രൂരത; ഊട്ടിയില്‍ ആനയെ പച്ചയ്ക്ക് കത്തിച്ചുകൊന്നു; കത്തിച്ച് എറിഞ്ഞ ടയറില്‍ നിന്ന് തീപടര്‍ന്ന് ചിന്നം വിളിച്ചോടുന്ന ആനയുടെ വീഡിയോ കരളലിയിപ്പിക്കുന്നു, റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

ഊട്ടി: ആനയെ ജീവനോടെ തീകൊളുത്തി കൊന്നു. തമിഴ്‌നാട്ടിലെ ഊട്ടിക്ക് സമീപം മസന്നഗുഡിയിലാണ് സംഭവം. നാട്ടിലിറങ്ങിയ ആനയുടെ ദേഹത്തേക്ക് റിസോര്‍ട്ട് ജീവനക്കാര്‍ ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. ചെവിയില്‍ കുടുങ്ങിയ കത്തുന്ന ടയറുമായി ആന പുളഞ്ഞോടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മരണവെപ്രാളത്തോടെ ചിന്നം വിളിച്ചോടുന്ന ആനയുടെ ദൃശ്യം കരളലിയിപ്പിക്കുന്നതാണ്. സംഭവത്തില്‍ റിസോര്‍ട്ട് ഉടമകളായ പ്രശാന്ത്, റെയ്മണ്ട് ഡീന്‍ എന്നിവരാണ് അറസ്റ്റിലായത്. റിക്കി റിയാന്‍ എന്നയാളെക്കൂടി പിടികൂടാനുണ്ട്. രാത്രിയില്‍ റിസോര്‍ട്ടിലേക്കെത്തിയ ആനയ്ക്ക് നേരെയായിരുന്നു കണ്ണില്ലാത്ത ക്രൂരത. കഴിഞ്ഞ നവംബറിലാണ് അതിക്രമം […]

ഊട്ടി: ആനയെ ജീവനോടെ തീകൊളുത്തി കൊന്നു. തമിഴ്‌നാട്ടിലെ ഊട്ടിക്ക് സമീപം മസന്നഗുഡിയിലാണ് സംഭവം. നാട്ടിലിറങ്ങിയ ആനയുടെ ദേഹത്തേക്ക് റിസോര്‍ട്ട് ജീവനക്കാര്‍ ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. ചെവിയില്‍ കുടുങ്ങിയ കത്തുന്ന ടയറുമായി ആന പുളഞ്ഞോടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മരണവെപ്രാളത്തോടെ ചിന്നം വിളിച്ചോടുന്ന ആനയുടെ ദൃശ്യം കരളലിയിപ്പിക്കുന്നതാണ്.

സംഭവത്തില്‍ റിസോര്‍ട്ട് ഉടമകളായ പ്രശാന്ത്, റെയ്മണ്ട് ഡീന്‍ എന്നിവരാണ് അറസ്റ്റിലായത്. റിക്കി റിയാന്‍ എന്നയാളെക്കൂടി പിടികൂടാനുണ്ട്. രാത്രിയില്‍ റിസോര്‍ട്ടിലേക്കെത്തിയ ആനയ്ക്ക് നേരെയായിരുന്നു കണ്ണില്ലാത്ത ക്രൂരത. കഴിഞ്ഞ നവംബറിലാണ് അതിക്രമം നടന്നത്. മസ്തകത്തില്‍ പതിച്ച ടയറുമായി കാട്ടിലേക്കോടിയ ആന ഗുരുതരമായി പൊള്ളലേറ്റ് വീഴുകയും പിന്നീട് ചെരിയുകയുമായിരുന്നു. കത്തി കൊണ്ടിരിക്കുന്ന ടയറില്‍ നിന്നും തീ ആനയുടെ ചെവിയിലൂടെ മസ്തിഷ്‌കമാകെ പടര്‍ന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കത്തിയെരിഞ്ഞ ടയര്‍ ദേഹത്തൊട്ടിയ നിലയില്‍ ആന മണിക്കൂറുകളോളം പ്രദേശത്തെ വനമേഖലയിലൂടെ ഓടിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഗുരുതരമായി തീപൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചരിഞ്ഞത്.

ഗുരുതരമായി പൊള്ളലേറ്റ ആന കാടുകയറാതെ ജനവാസ മേഖലയില്‍ തുടരുകയായിരുന്നു. മയക്കുവെടിവച്ച് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചരിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ മസിനഗുഡി- സിങ്കാര റോഡില്‍ ഈ കാട്ടാനയെ കഴിഞ്ഞയാഴ്ച വനംവകുപ്പ് കണ്ടെത്തിയിരുന്നു. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ് അവശയായിരുന്നു ആന. മുറിവേറ്റ ഭാഗത്തുനിന്നു രക്തവും പഴുപ്പും ഒഴുകുന്നുണ്ടായിരുന്നു. കടുവയോ മറ്റോ ആക്രമിച്ചതാകാമെന്നാണു കരുതിയിരുന്നത്.

തീപിടിച്ച തലയുമായി കാട്ടാന തിരിഞ്ഞോടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് ആനയ്ക്കു പരുക്കേറ്റതെങ്ങനെയെന്നു വ്യക്തമായത്. ദിവസങ്ങള്‍ക്കു മുന്‍പ് മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഒരു ദിവസം മുഴുവന്‍ ഈ ആന ഇറങ്ങിനിന്നതു കണ്ടവരുണ്ട്. വേദന രൂക്ഷമാകുമ്‌ബോഴാണ് ആന വെള്ളത്തിലിറങ്ങുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു.

Related Articles
Next Story
Share it