തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനെ 25 സീറ്റില്‍ ഒതുക്കി ഡിഎംകെ മുന്നണി

ചെന്നൈ: നിയമസഭാ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി കോണ്‍ഗ്രസുമായി സീറ്റു ധാരണയായി. 25 സീറ്റാണ് ഡിഎംകെ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത്. കഴിഞ്ഞ തവണ 41 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 30 സീറ്റുകള്‍ ചോദിച്ചെങ്കിലും ഡിഎംകെ നിരസിച്ചു. ചോദിച്ച സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ സഖ്യം വിടുമെന്ന ഭീഷണികള്‍ക്കിടെയാണ് ഇരുകക്ഷികളും തമ്മില്‍ ശനിയാഴ്ച രാത്രി ധാരണയിലെത്തിയത്. പ്രഖ്യാപനം ഉടനുണ്ടാകും. അസംബ്ലി സീറ്റുകള്‍ക്ക് പുറമേ, കന്യാകുമാരി ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. എച്ച് വസന്ത്കുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. […]

ചെന്നൈ: നിയമസഭാ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി കോണ്‍ഗ്രസുമായി സീറ്റു ധാരണയായി. 25 സീറ്റാണ് ഡിഎംകെ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത്. കഴിഞ്ഞ തവണ 41 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 30 സീറ്റുകള്‍ ചോദിച്ചെങ്കിലും ഡിഎംകെ നിരസിച്ചു. ചോദിച്ച സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ സഖ്യം വിടുമെന്ന ഭീഷണികള്‍ക്കിടെയാണ് ഇരുകക്ഷികളും തമ്മില്‍ ശനിയാഴ്ച രാത്രി ധാരണയിലെത്തിയത്. പ്രഖ്യാപനം ഉടനുണ്ടാകും.

അസംബ്ലി സീറ്റുകള്‍ക്ക് പുറമേ, കന്യാകുമാരി ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. എച്ച് വസന്ത്കുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഒരു രാജ്യസഭാ സീറ്റും കോണ്‍ഗ്രസിന് ലഭിക്കും. ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്റെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളായ ദിനേശ് ഗുണ്ടു, കെഎസ് അഴഗിരി, കെആര്‍ രാമസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് ചോദിച്ച സീറ്റുകള്‍ ഡിഎംകെ വിട്ടുകൊടുത്തില്ല എന്നാണ് ശ്രദ്ധേയം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സഖ്യം വിടണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടതും ആശങ്കയുണ്ടാക്കി. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഹകരിക്കണമെന്ന നിലപാടിലായിരുന്നു ഇവര്‍. എന്നാല്‍ പിന്നീട് നേതാക്കള്‍ വഴങ്ങുകയായിരുന്നു. ഹൈക്കമാന്‍ഡിന്റെ നിലപാടും ധാരണയില്‍ പ്രതിഫലിച്ചു. മത്സരിക്കാന്‍ കൂടുതല്‍ മണ്ഡലങ്ങള്‍ വാങ്ങുന്നതിന് പകരം കിട്ടുന്ന സീറ്റില്‍ ജയമുറപ്പിക്കണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയത്. ബിഹാര്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുമ്പിലുള്ള സാഹചര്യത്തിലാണ് ദേശീയ നേതൃത്വം ഇത്തരത്തിലുള്ള നിലപാടിലേക്ക് എത്തിയത് എന്നാണ് സൂചന.

കോണ്‍ഗ്രസിന് സീറ്റ് നല്‍കിയാല്‍ ജയിച്ചാലും എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കുമെന്ന ഭയമാണ് ഡിഎംകെ തീരുമാനത്തിന് പിന്നില്‍. 25 സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്നും ബീഹാറും പുതുച്ചേരിയും പാഠമാണെന്നും സ്റ്റാലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2016ല്‍ 41 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഏഴു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. പത്തു വര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്താന്‍ ലക്ഷ്യമിടുന്ന ഡിഎംകെ പരമാവധി സീറ്റുകളില്‍ മത്സരിക്കാനാണ് താത്പര്യമെടുത്തത്.

മുസ്ലിംലീഗിന് മൂന്നു സീറ്റും മനിതേയ മക്കള്‍കച്ചിക്ക് രണ്ടു സീറ്റും നല്‍കാന്‍ നേരത്തെ ധാരണയായിരുന്നു. സിപിഐ, എംഡിഎംകെ, വികെസി കക്ഷികള്‍ ആറു വീതം സീറ്റില്‍ മത്സരിക്കും. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണും. കേരളത്തിലും ഇതേദിവസമാണ് തെരഞ്ഞെടുപ്പ്.

Related Articles
Next Story
Share it