അകമ്പടി വാഹനങ്ങളുടെ നീണ്ടനിര ആവശ്യമില്ല, മുഖ്യമന്ത്രി കടന്നുപോകുന്നതിന്റെ പേരില്‍ പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടയരുത്; വീണ്ടും ജനമനസുകളില്‍ ചേക്കേറി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

ചെന്നൈ: വീണ്ടും ജനമനസുകളില്‍ ചേക്കേറി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തനിക്ക് അകമ്പബടി വാഹനങ്ങളുടെ നീണ്ടനിര ആവശ്യമില്ലെന്ന് പോലീസിനോട് എം.കെ. സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചു. അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നിര്‍ദേശം. നിലവില്‍ മുഖ്യമന്ത്രിക്ക് അകമ്പടിയായി 12 വാഹനങ്ങള്‍ പോകുന്നത് ആറായി ചുരുക്കാനാണ് സ്റ്റാലിന്റെ നിര്‍ദേശം. മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ തടയാതിരിക്കാനും പോലീസിന് നിര്‍ദേശം നല്‍കി. താന്‍ കടന്നുപോകുന്ന വഴിയില്‍ ഒരു തരത്തിലും പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുത്. ഇതിന് ആവശ്യമായ നിര്‍ദേശം ട്രാഫിക് പോലീസിന് നല്‍കണം. തമിഴ്‌നാട് […]

ചെന്നൈ: വീണ്ടും ജനമനസുകളില്‍ ചേക്കേറി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തനിക്ക് അകമ്പബടി വാഹനങ്ങളുടെ നീണ്ടനിര ആവശ്യമില്ലെന്ന് പോലീസിനോട് എം.കെ. സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചു. അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നിര്‍ദേശം. നിലവില്‍ മുഖ്യമന്ത്രിക്ക് അകമ്പടിയായി 12 വാഹനങ്ങള്‍ പോകുന്നത് ആറായി ചുരുക്കാനാണ് സ്റ്റാലിന്റെ നിര്‍ദേശം.

മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ തടയാതിരിക്കാനും പോലീസിന് നിര്‍ദേശം നല്‍കി. താന്‍ കടന്നുപോകുന്ന വഴിയില്‍ ഒരു തരത്തിലും പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുത്. ഇതിന് ആവശ്യമായ നിര്‍ദേശം ട്രാഫിക് പോലീസിന് നല്‍കണം. തമിഴ്‌നാട് ചീഫ് സെക്രട്ടറി വി. ഇരൈയന്‍മ്പ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി.

പൊതുജനങ്ങളുടെ വാഹനഗതാഗതത്തെ ബാധിക്കാതെ തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ചയായി. നേരത്തെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഗതാഗതം തടസപ്പടുത്തരുതെന്ന് സ്റ്റാലിന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പോലീസ് കര്‍ശനമായി പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശം.

Related Articles
Next Story
Share it