തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ പന്തല്‍ തകര്‍ന്നുവീണ് പെണ്‍കുട്ടിയടക്കം 2 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ചെന്നൈ: ജെല്ലിക്കെട്ടിനിടെ പന്തല്‍ തകര്‍ന്നുവീണ് പെണ്‍കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ നെരളഗിരി ഗ്രാമത്തിലാണ് സംഭവം. ജെല്ലിക്കെട്ട് കാണികള്‍ക്കായി തയ്യാറാക്കിയ താല്‍ക്കാലിക പന്തലിന്റെ മേല്‍ക്കൂര അപ്പാടെ തകര്‍ന്നുവീഴുകയായിരുന്നു. എട്ടുവയസുള്ള പെണ്‍കുട്ടിയും മുതിര്‍ന്ന മറ്റൊരാളുമാണ് പൗരനുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരിയായ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലിസ് അറിയിച്ചു. ജെല്ലിക്കെട്ട് രൂപമായ എരുദു വിദും വിഴ എന്ന പരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്. ജെല്ലിക്കെട്ട് വീക്ഷിക്കുന്നതിനായി തടിച്ചുകൂടിയ കാണികളില്‍ ചിലര്‍ മരക്കൊമ്പില്‍ […]

ചെന്നൈ: ജെല്ലിക്കെട്ടിനിടെ പന്തല്‍ തകര്‍ന്നുവീണ് പെണ്‍കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ നെരളഗിരി ഗ്രാമത്തിലാണ് സംഭവം. ജെല്ലിക്കെട്ട് കാണികള്‍ക്കായി തയ്യാറാക്കിയ താല്‍ക്കാലിക പന്തലിന്റെ മേല്‍ക്കൂര അപ്പാടെ തകര്‍ന്നുവീഴുകയായിരുന്നു.
എട്ടുവയസുള്ള പെണ്‍കുട്ടിയും മുതിര്‍ന്ന മറ്റൊരാളുമാണ് പൗരനുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരിയായ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലിസ് അറിയിച്ചു. ജെല്ലിക്കെട്ട് രൂപമായ എരുദു വിദും വിഴ എന്ന പരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്.
ജെല്ലിക്കെട്ട് വീക്ഷിക്കുന്നതിനായി തടിച്ചുകൂടിയ കാണികളില്‍ ചിലര്‍ മരക്കൊമ്പില്‍ കെട്ടിയിട്ട സമ്മാനങ്ങളെടുക്കാന്‍ പിന്തലിന്റെ മേല്‍ക്കൂരയില്‍ കയറിനിന്നതിനെത്തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് നിഗമനം. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ജല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അനുമതി നല്‍കിയിരുന്നു.