എസ് ഐയെ വെട്ടിക്കൊലപ്പെടുത്തിയത് കുട്ടികുറ്റവാളികള്‍; പിടിയിലായവരില്‍ 10 വയസുകാരനും

ചെന്നൈ: തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ എസ് ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഭവത്തിന് പിന്നില്‍ കുട്ടികുറ്റവാളികളാണെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ പത്ത് വയസുകാരനടക്കം ഉണ്ട്. മറ്റുള്ളവര്‍ 19,17 വയസുകാരാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് തിരുച്ചിറപ്പള്ളി ജില്ലയിലെ നവല്‍പേട്ട് പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ എസ്.ഐ ആയിരുന്ന ഭൂമിനാഥനെ രാത്രികാല പരിശോധനയ്ക്കിടെ പുതുക്കോട്ടയ്ക്ക് സമീപം വെച്ച് മോഷ്ടാക്കള്‍ വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. നവല്‍പേട്ട് സ്റ്റേഷന്‍ […]

ചെന്നൈ: തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ എസ് ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഭവത്തിന് പിന്നില്‍ കുട്ടികുറ്റവാളികളാണെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ പത്ത് വയസുകാരനടക്കം ഉണ്ട്. മറ്റുള്ളവര്‍ 19,17 വയസുകാരാണെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് തിരുച്ചിറപ്പള്ളി ജില്ലയിലെ നവല്‍പേട്ട് പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ എസ്.ഐ ആയിരുന്ന ഭൂമിനാഥനെ രാത്രികാല പരിശോധനയ്ക്കിടെ പുതുക്കോട്ടയ്ക്ക് സമീപം വെച്ച് മോഷ്ടാക്കള്‍ വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.

നവല്‍പേട്ട് സ്റ്റേഷന്‍ പരിധിയില്‍ ആടുകളെ മോഷ്ടിക്കുന്നത് പതിവായിരുന്നു. ബൈക്കില്‍ ചിലര്‍ ആടിനെ കടത്തുന്നത് കണ്ട എസ്. ഐ ഇവരെ ബൈക്കില്‍ പിന്തുടരുകയായിരുന്നു. ഏറെ ദൂരം പോയതോടെ മോഷ്ടാക്കള്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ശരീരത്തില്‍ 30 വെട്ടേറ്റ നിലയില്‍ സമീപത്തെ റെയില്‍വേ ഗേറ്റിനടുത്താണ് മൃതദേഹം രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്.

വെള്ളം നിറഞ്ഞ വഴിയില്‍ കവര്‍ച്ചക്കാരുടെ ബൈക്ക് നിന്നുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അവിടെ വെച്ച് എസ്ഐയുമായി ഏറ്റുമുട്ടല്‍ നടന്നിരിക്കാമെന്നാണ് സൂചന. ഭൂമിനാഥന്റെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കും.

Related Articles
Next Story
Share it