നയന്‍താരയുടെ 'കൂഴങ്ങള്‍' ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി; ഓസ്‌കാര്‍ പ്രഖ്യാപനം 2022 മാര്‍ച്ച് 27ന്

കൊല്‍ക്കത്ത: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നിര്‍മിച്ച 'കൂഴങ്ങള്‍' ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി നേടി. പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'കൂഴങ്ങള്‍'. സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാജി എന്‍ കരുണ്‍ ആണ് പ്രഖ്യാപനം നടത്തിയത്. റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. വീടുവിട്ടിറങ്ങിയ അമ്മയെ തിരികെ കൊണ്ടുവരാനുള്ള ഒരു കുട്ടിയുടെയും അവന്റെ മദ്യപാനിയായ അച്ഛന്റെയും യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ കുടുംബത്തില്‍ തന്നെ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് […]

കൊല്‍ക്കത്ത: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നിര്‍മിച്ച 'കൂഴങ്ങള്‍' ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി നേടി. പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'കൂഴങ്ങള്‍'. സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാജി എന്‍ കരുണ്‍ ആണ് പ്രഖ്യാപനം നടത്തിയത്. റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

വീടുവിട്ടിറങ്ങിയ അമ്മയെ തിരികെ കൊണ്ടുവരാനുള്ള ഒരു കുട്ടിയുടെയും അവന്റെ മദ്യപാനിയായ അച്ഛന്റെയും യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ കുടുംബത്തില്‍ തന്നെ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് വിനോദ് രാജ് സിനിമയാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിട്ടുണ്ട്.

റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം ചിത്രത്തിന് ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്നുള്ള നായാട്ട്, തമിഴ് ചിത്രം മണ്ടേല, ഹിന്ദി ചിത്രം സര്‍ദാര്‍ ഉദ്ദം ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശത്തിന് മത്സരിച്ചത്. 2022 മാര്‍ച്ച് 27നാണ് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.

Related Articles
Next Story
Share it