നടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ തമിഴ് നടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു. വ്യാഴാഴ്ച തമിഴ്നാട് ബിജെപി പ്രസിഡന്റ് എല്‍ മുരുഗന്റെ സാനിധ്യത്തിലാണ് ഹാസ്യതാരം സെന്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. നേരത്തെ എഐഎഡിഎംകെ അംഗമായിരുന്നു. രാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പെ താന്‍ എഐഎഡിഎംകെയുടെ ഭാഗമായിരുന്നു. എന്നാല്‍ അത് തുടരാന്‍ താത്പര്യമില്ലാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു. മിഴ് സിനിമ മേഖലയിലെ പ്രമുഖ ഹാസ്യ താരങ്ങളിലൊരാളായ സെന്തില്‍ കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ […]

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ തമിഴ് നടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു. വ്യാഴാഴ്ച തമിഴ്നാട് ബിജെപി പ്രസിഡന്റ് എല്‍ മുരുഗന്റെ സാനിധ്യത്തിലാണ് ഹാസ്യതാരം സെന്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. നേരത്തെ എഐഎഡിഎംകെ അംഗമായിരുന്നു. രാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പെ താന്‍ എഐഎഡിഎംകെയുടെ ഭാഗമായിരുന്നു. എന്നാല്‍ അത് തുടരാന്‍ താത്പര്യമില്ലാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു. മിഴ് സിനിമ മേഖലയിലെ പ്രമുഖ ഹാസ്യ താരങ്ങളിലൊരാളായ സെന്തില്‍ കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമല്ലായിരുന്നു. കൗണ്ടമണിക്കൊപ്പമാണ് സിനിമയില്‍ കൂടുതലും സെന്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ജോഡി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. 2019 മുതല്‍ സണ്‍ ടിവിയില്‍ പ്രക്ഷേപണം ചെയ്യുന്ന റാസാത്തി എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രമാണ്.

Related Articles
Next Story
Share it