കഥകള്‍ ചൊല്ലിയും പാട്ടുപാടിയും കുട്ടികളുമായി സംവാദം

കാസര്‍കോട്: കഥകള്‍ ചൊല്ലിയും പാട്ടുപാടിയും വായനാനുഭവങ്ങള്‍ പങ്കുവെച്ചും കുട്ടികളുമായി നടത്തിയ സംവാദം ആസ്വാദകരമായി. കാസര്‍കോട് സമഗ്ര ശിക്ഷാ കേരളം ബി.ആര്‍.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ കല്ലങ്കൈ എ.എല്‍.പി സ്‌കൂളിലാണ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുതല ഭാഷോത്സവം നടന്നത്. ഡയറ്റ് അധ്യാപകനും സാഹിത്യകാരനുമായ സന്തോഷ് സക്കറിയ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഗ്രാമപഞ്ചായത്ത് പരിധിയിലെ തിരഞ്ഞെടുത്ത കുട്ടികളും രക്ഷിതാക്കളുമായി സംവദിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് കഥകളും കവിതകളും തയ്യാറാക്കി അവതരിപ്പിച്ച് കുട്ടികളും രക്ഷിതാക്കളും ഉത്സവലഹരിയില്‍ പങ്കെടുത്തു.പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. പായസമടക്കമുള്ള ഭക്ഷണം ഒരുക്കി കല്ലങ്കൈ എ.എല്‍.പി […]

കാസര്‍കോട്: കഥകള്‍ ചൊല്ലിയും പാട്ടുപാടിയും വായനാനുഭവങ്ങള്‍ പങ്കുവെച്ചും കുട്ടികളുമായി നടത്തിയ സംവാദം ആസ്വാദകരമായി. കാസര്‍കോട് സമഗ്ര ശിക്ഷാ കേരളം ബി.ആര്‍.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ കല്ലങ്കൈ എ.എല്‍.പി സ്‌കൂളിലാണ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുതല ഭാഷോത്സവം നടന്നത്. ഡയറ്റ് അധ്യാപകനും സാഹിത്യകാരനുമായ സന്തോഷ് സക്കറിയ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഗ്രാമപഞ്ചായത്ത് പരിധിയിലെ തിരഞ്ഞെടുത്ത കുട്ടികളും രക്ഷിതാക്കളുമായി സംവദിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് കഥകളും കവിതകളും തയ്യാറാക്കി അവതരിപ്പിച്ച് കുട്ടികളും രക്ഷിതാക്കളും ഉത്സവലഹരിയില്‍ പങ്കെടുത്തു.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. പായസമടക്കമുള്ള ഭക്ഷണം ഒരുക്കി കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ ആഥിത്യമരുളി. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള മജലിന്റെ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സുധ ടീച്ചര്‍ സ്വാഗതം പറഞ്ഞു. പ്രകാശന്‍. ടി, സ്‌കൂള്‍ മാനേജര്‍ കെ.സി. ഇര്‍ഷാദ്, വാര്‍ഡ് മെമ്പര്‍ മല്ലിക, പി.ടി.എ വൈസ് പ്രസിഡണ്ട് ശിഹാബുദ്ദീന്‍, ഒ.എസ്.എ സെക്രട്ടറി ഹമീദ് കാവില്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് റസീന സംസാരിച്ചു. സി.ആര്‍.സി കോര്‍ഡിനേറ്റര്‍ ശാഹിദ് നിയന്ത്രിച്ചു. പി.ഇ.സി സെക്രട്ടറി അനസൂയ നന്ദി പറഞ്ഞു.

Related Articles
Next Story
Share it