ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവെപ്പില്‍; തങ്ങളുമായി സഹകരിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് സൊഹെയ്ല്‍ ഷഹീന്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനിസ്ഥാനില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി താലിബാന്‍. ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവയ്പ്പിലാണ് സിദ്ദീഖി കൊല്ലപ്പെട്ടതെന്നും തങ്ങളുമായി സഹകരിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ പിഴവെന്നും താലിബാന്‍ വക്താവ് മുഹമ്മദ് സൊഹെയ്ല്‍ ഷഹീന്‍ പറഞ്ഞു. 'ഞങ്ങള്‍ക്കു സ്വാധീനമുള്ള മേഖലകളില്‍ എത്തുമ്പോള്‍ ഞങ്ങളുമായി സഹകരിക്കണമെന്നും അങ്ങനെ ചെയ്താല്‍ സംരക്ഷണം നല്‍കാമെന്നും മാധ്യമപ്രവര്‍ത്തകരോടു പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷേ, ഡാനിഷ് സിദ്ദിഖി കാബൂള്‍ സേനയുടെ നടുവിലായിരുന്നു. പരസ്പരമുള്ള വെടിവയ്പ്പിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.'- മുഹമ്മദ് സൊഹെയ്ല്‍ ഷഹീന്‍ പ്രമുഖ […]

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനിസ്ഥാനില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി താലിബാന്‍. ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവയ്പ്പിലാണ് സിദ്ദീഖി കൊല്ലപ്പെട്ടതെന്നും തങ്ങളുമായി സഹകരിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ പിഴവെന്നും താലിബാന്‍ വക്താവ് മുഹമ്മദ് സൊഹെയ്ല്‍ ഷഹീന്‍ പറഞ്ഞു.

'ഞങ്ങള്‍ക്കു സ്വാധീനമുള്ള മേഖലകളില്‍ എത്തുമ്പോള്‍ ഞങ്ങളുമായി സഹകരിക്കണമെന്നും അങ്ങനെ ചെയ്താല്‍ സംരക്ഷണം നല്‍കാമെന്നും മാധ്യമപ്രവര്‍ത്തകരോടു പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷേ, ഡാനിഷ് സിദ്ദിഖി കാബൂള്‍ സേനയുടെ നടുവിലായിരുന്നു. പരസ്പരമുള്ള വെടിവയ്പ്പിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.'- മുഹമ്മദ് സൊഹെയ്ല്‍ ഷഹീന്‍ പ്രമുഖ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.

അതേസമയം സിദ്ദീഖിയെ പിടികൂടി കൊലപ്പെടുത്തിയതാണെന്നും മൃതദേഹം വികൃതമാക്കിയെന്നുമുള്ള വാര്‍ത്തകളും താലിബാനു പാകിസ്താന്‍ പിന്തുണയുണ്ടെന്ന വാദവും ഷഹീന്‍ നിഷേധിച്ചു. താലിബാനെ ശത്രുവായാണോ സുഹൃത്തായാണോ കാണുന്നതെന്നു തീരുമാനിക്കേണ്ടത് ഇന്ത്യന്‍ സര്‍ക്കാരാണ്്. ഞങ്ങള്‍ക്കെതിരായ കലപാത്തിന് അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യ ആയുധങ്ങള്‍ നല്‍കിയാല്‍ അത് ശത്രുതയാണ്. എന്നാല്‍, അഫ്ഗാന്റെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിനെ ശത്രുതയായി കാണേണ്ടതില്ല. താലിബാന്‍ അധികാരത്തില്‍ വന്നാല്‍ ഐ.എസ്, അല്‍ ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.- ഷഹീന്‍ പറഞ്ഞു.

Related Articles
Next Story
Share it