ഉള്ളാള്‍: തലപ്പാടി ടോള്‍ പ്ലാസയില്‍ കാര്‍ ഡ്രൈവര്‍ക്ക് ടോള്‍ ഗേറ്റ് ജീവനക്കാരുടെ മര്‍ദ്ദനം. ഇതുസംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തലപ്പാടിയിലെ അവസാനത്തെ ടോള്‍ ഗേറ്റിലാണ് സംഭവം. മറ്റ് വാഹന ഡ്രൈവര്‍മാര്‍ അക്രമത്തിന്റെ ദൃശ്യം ചിത്രീകരിച്ചു. മര്‍ദ്ദനത്തിന് ഇരയായ കാര്‍ ഡ്രൈവര്‍ മലയാളിയാണെന്നാണ് സൂചന. കാറില്‍ ഇരിക്കുകയായിരുന്ന വീട്ടുകാരുടെ മുന്നില്‍ വെച്ചാണ് കാര്‍ ഡ്രൈവറെ ടോള്‍ ഗേറ്റ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. ടോള്‍ ഗേറ്റ് ജീവനക്കാരുടെ നടപടിയില്‍ വാഹന ഡ്രൈവര്‍മാരും പൊതുജനങ്ങളും പ്രതിഷേധം പ്രകടിപ്പിച്ചു. നിസാരമായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നാണ് സൂചന.
സംഭവം നടന്ന ടോള്‍ പ്ലാസ ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ല.