തളങ്കര സൂപ്പര്‍ ലീഗ്: ബ്ലൈസ് ജേതാക്കള്‍
തളങ്കര: രാവിനെ പകലാക്കിയും ഫുട്‌ബോള്‍ ആരാധകര്‍ക്ക് അതിരറ്റ ആവേശം നല്‍കിയും മൂന്ന് രാത്രികളിലായി തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ ബൈറ്റേഴ്‌സ് തളങ്കരയുടെ ആഭിമുഖ്യത്തില്‍ നടന്ന തളങ്കര സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്ലൈസ് തളങ്കര ജേതാക്കളായി. വീറും വാശിയും മുറ്റിനിന്ന ഫൈനല്‍ മത്സരത്തില്‍ ഡിഫെന്റ്‌സ് ബാങ്കോടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബ്ലൈസ് ചാമ്പ്യന്‍മാരായത്. ബ്ലൈസിന് വേണ്ടി നിഹാലാണ് വിജയഗോള്‍ നേടിയത്. നിഹാല്‍ ഫൈനലിലെ താരമായി. ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലയറായി ഡിഫെന്റിസിന്റെ സിയാദും […]

തളങ്കര: രാവിനെ പകലാക്കിയും ഫുട്‌ബോള്‍ ആരാധകര്‍ക്ക് അതിരറ്റ ആവേശം നല്‍കിയും മൂന്ന് രാത്രികളിലായി തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ ബൈറ്റേഴ്‌സ് തളങ്കരയുടെ ആഭിമുഖ്യത്തില്‍ നടന്ന തളങ്കര സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്ലൈസ് തളങ്കര ജേതാക്കളായി. വീറും വാശിയും മുറ്റിനിന്ന ഫൈനല്‍ മത്സരത്തില്‍ ഡിഫെന്റ്‌സ് ബാങ്കോടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബ്ലൈസ് ചാമ്പ്യന്‍മാരായത്. ബ്ലൈസിന് വേണ്ടി നിഹാലാണ് വിജയഗോള്‍ നേടിയത്. നിഹാല്‍ ഫൈനലിലെ താരമായി. ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലയറായി ഡിഫെന്റിസിന്റെ സിയാദും ബെസ്റ്റ് ഫോര്‍വേഡായി ജാപ്പുവും ഗോള്‍ കീപ്പറായി അറഫാത്തും തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡിഫെന്റര്‍ ബ്ലൈസിന്റെ നിഹാലാണ്. ബ്ലൈസിന്റെ സലാമും യഫാ തായലങ്ങാടിയുടെ ഷറഫുദ്ദീനും അഞ്ചുവീതം ഗോള്‍ നേടി ടോപ്പ് സ്‌കോറര്‍മാരായി. സൈലന്റ് ടീമിനുള്ള ഉപഹാരം ഡാബ്രി ടീം നേടി. ട്രോഫികള്‍ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫും ക്യാഷ് പ്രൈസ് ലുക്മാന്‍ തളങ്കരയും സമ്മാനിച്ചു. നേരത്തെ സമാപന ചടങ്ങ് കാസര്‍കോട് ഡി.വൈ.എസ്.പി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി സ്വാഗതം പറഞ്ഞു. കെ.എം ഹനീഫ്, അച്ചു നായന്മാര്‍മൂല, കമറുദ്ദീന്‍ കമ്മു, സിദ്ദീഖ് ചക്കര, നാച്ചു താലങ്ങാടി, ബിലാല്‍, റഫീഖ് സി.എന്‍.എന്‍, ഹസ്സന്‍ പതിക്കുന്നില്‍, ബാവ, ഫൈസല്‍ പടിഞ്ഞാര്‍, ഇര്‍ഷാദ്, ഷഫീക് തെരുവത്ത്, കബീര്‍, സിദാന്‍, നസ ഖാസിലൈന്‍, നിസാം, അബി ഷാഫി, ജബ്ബു കാസ് സംബന്ധിച്ചു. ഡി.വൈ.എസ്.പിക്കുള്ള ഉപഹാരം കെ.എം. ഹനീഫ് നല്‍കി.