കോവിഡ് വാക്‌സിന്‍ എടുത്താലും സ്രവം എടുത്താലും നോമ്പ് മുറിയുമോ? വിശദീകരണവുമായി ദുബായ് ഗ്രാന്റ് മുഫ്തി ഡോ. ഷെയ്ഖ് അഹ്‌മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ്

ദുബായ്: റമദാന്‍ വ്രതാരംഭത്തിന് ഒരു മാസം മാത്രം ശേഷിക്കെ കോവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രധാന സംശയത്തിന് മറുപടിയുമായി ദുബായ് ഗ്രാന്റ് മുഫ്തി ഡോ. ഷെയ്ഖ് അഹ്‌മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ്. കോവിഡ് വാക്‌സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയുമോ എന്ന സംശയത്തിനാണ് ഗ്രാന്‍ഡ് മുഫ്തി വിശദീകരണം നല്‍കി രംഗത്തെത്തിയത്. നോമ്പ് എടുത്ത് വാക്‌സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയില്ലെന്ന നിര്‍ണ്ണായകമായ ഫത്വ (മതവിധി)യുമായാണ് പ്രദേശത്തെ മതകാര്യ ഡിപ്പാര്‍ട്ടമെന്റ് തലവന്‍ രംഗത്തെത്തിയത്. ഗള്‍ഫ് ന്യൂസ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് […]

ദുബായ്: റമദാന്‍ വ്രതാരംഭത്തിന് ഒരു മാസം മാത്രം ശേഷിക്കെ കോവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രധാന സംശയത്തിന് മറുപടിയുമായി ദുബായ് ഗ്രാന്റ് മുഫ്തി ഡോ. ഷെയ്ഖ് അഹ്‌മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ്. കോവിഡ് വാക്‌സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയുമോ എന്ന സംശയത്തിനാണ് ഗ്രാന്‍ഡ് മുഫ്തി വിശദീകരണം നല്‍കി രംഗത്തെത്തിയത്. നോമ്പ് എടുത്ത് വാക്‌സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയില്ലെന്ന നിര്‍ണ്ണായകമായ ഫത്വ (മതവിധി)യുമായാണ് പ്രദേശത്തെ മതകാര്യ ഡിപ്പാര്‍ട്ടമെന്റ് തലവന്‍ രംഗത്തെത്തിയത്.

ഗള്‍ഫ് ന്യൂസ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു ഇഞ്ചക്ഷനുകള്‍ പോലെ തന്നെ വാക്‌സിന്‍ മസിലിനികത്തേക്ക് കുത്തി വെക്കുന്നതുകൊണ്ടു വ്രതം മുറിയില്ല എന്നാണ് അല്‍ ഹദ്ദാദിന്റെ വിശദീകരണം. സാധാരണ ഗതിയില്‍ വ്രതമെടുക്കുന്ന ആളുകള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ കഴിക്കാന്‍ പാടുള്ളതല്ല. വായ്, മൂക്ക്, ചെവി തുടങ്ങിയ ദ്വാരങ്ങളിലൂടെ ശരീരത്തിനകത്തേക്ക് വെള്ളം തുടങ്ങിയ വസ്തുക്കള്‍ കടക്കരുതെന്നാണ് മത നിയമം. വാക്‌സിന്‍ മേല്‍പറഞ്ഞ നിയമത്തില്‍ വരുന്നില്ല. കോവിഡ് പരിശോധനക്കായി സ്രവം നല്‍കിയാലും വ്രതം മുറിയുകയില്ലെന്ന് അദ്ദേഹം പറയുന്നു.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ചില ആളുകളില്‍ ക്ഷീണവും, ഛര്‍ദ്ധിയും വളരെ വ്യപകമായി കണ്ടു വരുന്നുണ്ട്. പലപ്പോഴും ഇത്തരം ആളുകള്‍ക്ക് മരുന്ന് കഴിക്കുക അത്യാവശ്യമായി വരും. എന്നാല്‍ നോമ്പ്് അനുഷ്ഠിച്ചു കൊണ്ടിരിക്കേ ഇത്തരം വേദന സംഹാരി മരുന്നുകള്‍ കഴിക്കാന്‍ പാടുണ്ടോ എന്ന ചോദ്യം നമ്മില്‍ പലരുടെയും ഉള്ളില്‍ ഉണ്ട്. ഈ സംശയത്തിനും അദ്ദേഹം മറുപടി പറഞ്ഞു.

'സാധാരണ ഗതിയില്‍ ഒരാള്‍ ഛര്‍ദ്ധിച്ചാല്‍ വ്രതം നഷ്ടപ്പെടുകയില്ല. എന്നാല്‍ ഒരാള്‍ വായില്‍ കൈയിട്ട് മനപ്പൂര്‍വ്വം ചര്‍ദ്ധിച്ചാല്‍ നോമ്പ് മുറിയും'. മരുന്നിന്റെ കാര്യത്തിലും ഇതുപോലെയാവാം. ഇത്തരം ആളുകള്‍ക്ക് നോമ്പ് നോല്‍കാതിരിക്കാവുന്നതാണ്. അസുഖം കാരണം നോല്‍ക്കാന്‍ കഴിയാതെ പോയ ദിവസത്തിന് പകരം മറ്റൊരു ദിവസം വ്രതം അനുഷ്ഠിച്ചാല്‍ മതിയാകും. പ്രവാചക വചനം ഉദ്ധരിച്ച് അല്‍ ഹദ്ദാദി വിശദീകരിച്ചു.

Related Articles
Next Story
Share it