താജ് അഹ്‌മദ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസും നടത്തി

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റ സംഘം സ്ഥാപക നേതാക്കളില്‍ ഒരാളും മുഇസുല്‍ ഇസ്ലാം സ്‌കൂള്‍ മുന്‍ മാനേജറും ഈയാഴ്ച വാരിക പ്രസാധകനുമായിരുന്ന പി.എ അഹ്‌മദ് താജിന്റെ നിര്യാണത്തില്‍ ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന്റെയും മുഇസുല്‍ ഇസ്ലാം സംഘത്തിന്റെയും സംയുക്ത യോഗം അനുശോചിച്ചു. പ്രത്യേക പ്രാര്‍ത്ഥനാ സദസും നടത്തി.മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. വ്യവസായിയും തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഖാദര്‍ തെരുവത്ത് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. ദഖീറത്തുല്‍ ഉഖ്‌റ സംഘം ജനറല്‍ […]

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റ സംഘം സ്ഥാപക നേതാക്കളില്‍ ഒരാളും മുഇസുല്‍ ഇസ്ലാം സ്‌കൂള്‍ മുന്‍ മാനേജറും ഈയാഴ്ച വാരിക പ്രസാധകനുമായിരുന്ന പി.എ അഹ്‌മദ് താജിന്റെ നിര്യാണത്തില്‍ ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന്റെയും മുഇസുല്‍ ഇസ്ലാം സംഘത്തിന്റെയും സംയുക്ത യോഗം അനുശോചിച്ചു. പ്രത്യേക പ്രാര്‍ത്ഥനാ സദസും നടത്തി.
മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. വ്യവസായിയും തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഖാദര്‍ തെരുവത്ത് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. ദഖീറത്തുല്‍ ഉഖ്‌റ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. മുഇസുല്‍ ഇസ്ലാം സംഘം പ്രസിഡണ്ട് കെ.എം അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.
എം.പി ഷാഫി ഹാജി, മുഇസുല്‍ ഇസ്ലാം സ്‌കൂള്‍ മാനേജര്‍ കൂടിയായ നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍, ദഖീറത്ത് ട്രഷറര്‍ കെ.എം ഹനീഫ്, വൈസ് പ്രസിഡണ്ട് മീത്തല്‍ അബ്ദുല്ല, സെക്രട്ടറി റൗഫ് പള്ളിക്കാല്‍, സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ്, യത്തീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, പ്രവര്‍ത്തക സമിതി അംഗങ്ങളായ എന്‍.എം അബ്ദുല്ല, ബഷീര്‍ വോളിബോള്‍, ടി.എസ് ഗഫൂര്‍ ഹാജി പ്രസംഗിച്ചു. പി.എ സത്താര്‍ ഹാജി, പി.എ സലാം, ടി.എസ് ബഷീര്‍, അഷ്‌റഫ് ഫോര്‍ യു, ഇമാം ഷാനവാസ് ഖാസിമി, കെ.എം ബഷീര്‍, പി.എസ് ജമാല്‍, സിറാജുദ്ദീന്‍ ഖാസിലേന്‍, ഷരീഫ് മദീന തുടങ്ങിയവര്‍ സംബന്ധിച്ചു. ദഖീറത്ത് വൈസ് പ്രസിഡണ്ട് എന്‍.കെ അമാനുല്ല നന്ദി പറഞ്ഞു.

Related Articles
Next Story
Share it