നെല്ലിക്കുന്നിനെ സങ്കടത്തിലാഴ്ത്തി തൈവളപ്പ് കുഞ്ഞാമൂച്ചയും വിടവാങ്ങി

തൈവളപ്പ് കുഞ്ഞാമു ഹാജി ഏതാനും ദിവസങ്ങളായി മംഗളൂരുവിലെ ആസ്പത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി നാട് മുഴുവനും പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു. ഉപ്പയുടെ അസുഖം മൂര്‍ച്ഛിച്ചിരിക്കുകയാണെന്നും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് ഇന്നലെ രാവിലെ മകന്‍ സമീര്‍ വിളിച്ചിരുന്നു.നെല്ലിക്കുന്ന് പ്രദേശത്തിന്റെ മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച കുഞ്ഞാമൂച്ചയുടെ രോഗ ശമനത്തിന് വേണ്ടി നാടൊന്നടങ്കം പ്രാര്‍ത്ഥനയില്‍ അമര്‍ന്നിരിക്കുകയായിരുന്നു. സാബിറിന്റെ വേര്‍പാട് ഈ നാടിനുണ്ടാക്കിയ വേദന ചെറുതല്ല. തൊട്ടുപിന്നാലെ കുഞ്ഞാമൂച്ചയും അസുഖം മൂര്‍ച്ഛിച്ച് ആസ്പത്രിയിലായത് നെല്ലിക്കുന്നിനെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിഷമിപ്പിച്ചിരുന്നു.വല്ലാത്തൊരു പ്രൗഢിയും […]

തൈവളപ്പ് കുഞ്ഞാമു ഹാജി ഏതാനും ദിവസങ്ങളായി മംഗളൂരുവിലെ ആസ്പത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി നാട് മുഴുവനും പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു. ഉപ്പയുടെ അസുഖം മൂര്‍ച്ഛിച്ചിരിക്കുകയാണെന്നും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് ഇന്നലെ രാവിലെ മകന്‍ സമീര്‍ വിളിച്ചിരുന്നു.
നെല്ലിക്കുന്ന് പ്രദേശത്തിന്റെ മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച കുഞ്ഞാമൂച്ചയുടെ രോഗ ശമനത്തിന് വേണ്ടി നാടൊന്നടങ്കം പ്രാര്‍ത്ഥനയില്‍ അമര്‍ന്നിരിക്കുകയായിരുന്നു. സാബിറിന്റെ വേര്‍പാട് ഈ നാടിനുണ്ടാക്കിയ വേദന ചെറുതല്ല. തൊട്ടുപിന്നാലെ കുഞ്ഞാമൂച്ചയും അസുഖം മൂര്‍ച്ഛിച്ച് ആസ്പത്രിയിലായത് നെല്ലിക്കുന്നിനെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിഷമിപ്പിച്ചിരുന്നു.
വല്ലാത്തൊരു പ്രൗഢിയും തലയെടുപ്പുമുള്ള വ്യക്തിത്വമായിരുന്നു കുഞ്ഞാമൂച്ചയുടേത്. പലപ്പോഴും അദ്ദേഹത്തെ കാണുമ്പോള്‍ കെ.എസ്. അബ്ദുല്ല സാഹിബിനെ ഓര്‍ത്തുപോയിട്ടുണ്ട്. കെ.എസ് അബ്ദുല്ല പതിവായി ധരിക്കാറുള്ളത് പോലുള്ള തൊപ്പി ധരിച്ച് കാണുമ്പോഴൊക്കെ കുഞ്ഞാമൂച്ചയിലും വല്ലാത്ത പ്രൗഢി കണ്ടിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് അവസാനമായി കാണുമ്പോഴും ആ മുഖത്ത് വശ്യമാര്‍ന്ന പുഞ്ചിരി ഉദിച്ചുനിന്നിരുന്നു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളിയുടേയും ഉപ്പാപ്പ തങ്ങള്‍ ഉറൂസിന്റെയുമൊക്കെ മുന്‍നിരയില്‍ അദ്ദേഹം എന്നുമുണ്ടായിരുന്നു. മുഹ്‌യുദ്ദീന്‍ പള്ളിയുടെ മുന്‍ പ്രസിഡണ്ട് എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം നാട് എന്നും സ്മരിക്കും. ഉപ്പാപ്പ തങ്ങള്‍ ഉറൂസ് വരുന്ന ജനുവരിയില്‍ നടക്കാനിരിക്കെയാണ് കുഞ്ഞാമൂച്ച വിടവാങ്ങിയത്.
എവിടെ കണ്ടാലും ക്ഷേമാന്വേഷണം നടത്താതെ പോവില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കാഞ്ഞങ്ങാട്ടുണ്ട്. നിക്കാഹ് കഴിഞ്ഞപ്പേഴേക്കും വാഹനങ്ങളുടെ വലിയ തിരക്ക്. ഞങ്ങള്‍ വന്ന വാഹനം തിരക്കിന്റെ കുരുക്കഴിഞ്ഞ് മുന്നോട്ട് നീങ്ങാന്‍ ഏറെ നേരം എടുക്കുമെന്നുറപ്പ്. ഞങ്ങളുടെ മുമ്പിലൂടെ കടന്നുപോയ ഇന്നോവ കാറിന്റെ മുന്‍സീറ്റില്‍ കുഞ്ഞാമൂച്ചയുണ്ട്. ഞങ്ങളുടെ വാഹനം കുരുക്കില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം കാര്‍ പിന്നോട്ടെടുത്ത് ഞങ്ങളോട് കയറാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ കയറിയാല്‍ വന്ന കാര്‍ ആര് കൊണ്ടുവരും എന്ന് ചോദിച്ചപ്പോള്‍ അത് ഞാന്‍ ഡ്രൈവറെ അയച്ച് എത്തിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത്രമാത്രം സഹായ മനസ്‌കത അദ്ദേഹത്തിനുണ്ടായിരുന്നു. മകന്‍ സമീര്‍ ഉപ്പയെ കുറിച്ച് എപ്പോഴും പറയുമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അസുഖം പിടിപ്പെട്ടിരുന്നുവെങ്കിലും മികച്ച ചികിത്സ ലഭിച്ചതിനാല്‍ കുഞ്ഞാമൂച്ച ജീവിതത്തിലേക്ക് തിരിച്ചുവരികയും കര്‍മ്മമണ്ഡലങ്ങളില്‍ സജീവമാകുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും അസുഖം മൂര്‍ച്ഛിച്ച് ആസ്പത്രിയിലാവുകയായിരുന്നു. ഇന്ന് 11 മണിയോടെയാണ് അദ്ദേഹം വിടവാങ്ങിയത്.
പ്രൗഢിയും കുലീനതയും ആരേയും ആകര്‍ഷിക്കുന്ന പുഞ്ചിരിയും വലിയ സഹായ മനസ്‌കതയും കൊണ്ട് ജീവിതം നന്മയാല്‍ പൊലിപ്പിച്ച കുഞ്ഞാമൂച്ചയ്ക്ക് അല്ലാഹു പരലോക ശാന്തി നല്‍കട്ടെ-ആമീന്‍

ടി.എ ഷാഫി

Related Articles
Next Story
Share it