കോവിഡ് മൂലം തയ്യല്‍ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍-കെ.എസ്.ടി.എ

കാസര്‍കോട്: തയ്യല്‍ തൊഴിലാളികള്‍ കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ തയ്യല്‍ കടകളില്‍ പോകുന്ന തൊഴിലാളികള്‍ ജോലി ഇല്ലാത്തതിനാല്‍ വെറും കയ്യോടെയാണ് തിരിച്ച് വരുന്നത്. സര്‍ക്കാരില്‍ നിന്ന് ആയിരം രൂപയും ഭക്ഷ്യധാന്യങ്ങളും നല്‍കി സഹായിച്ചു. ക്ഷേമ പെന്‍ഷന്‍ 1600 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടു പോകാനാവസ്ഥയിലാണ്. തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ പ്രതിമാസം അടക്കേണ്ട അംശാദായം 2020 ഏപ്രില്‍ മുതല്‍ 20 […]

കാസര്‍കോട്: തയ്യല്‍ തൊഴിലാളികള്‍ കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ തയ്യല്‍ കടകളില്‍ പോകുന്ന തൊഴിലാളികള്‍ ജോലി ഇല്ലാത്തതിനാല്‍ വെറും കയ്യോടെയാണ് തിരിച്ച് വരുന്നത്. സര്‍ക്കാരില്‍ നിന്ന് ആയിരം രൂപയും ഭക്ഷ്യധാന്യങ്ങളും നല്‍കി സഹായിച്ചു. ക്ഷേമ പെന്‍ഷന്‍ 1600 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടു പോകാനാവസ്ഥയിലാണ്. തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ പ്രതിമാസം അടക്കേണ്ട അംശാദായം 2020 ഏപ്രില്‍ മുതല്‍ 20 രൂപയില്‍ നിന്ന് 50 രൂപയായി ഉയര്‍ത്തി. കുടിശിക വന്നാല്‍ പിഴപ്പലിശയായി അഞ്ച് രൂപ ഉയര്‍ത്തി. അഞ്ച് പൈസ പോലും വരുമാനമില്ലാത്ത കോവിഡ് കാലത്തില്‍ തൊഴിലാളികള്‍ മേല്‍ ഭാരം അടിച്ചേല്‍പിച്ചു. തൊഴിലാളി 10 രൂപ അംശാദായം അടച്ചിരുന്നത് 2008ല്‍ 20 രൂപയാക്കി വര്‍ധിപ്പിച്ചപ്പോള്‍ തൊഴിലാളികള്‍ക്ക് ഒരു രൂപ പോലും വര്‍ധനവ് നല്‍കിയില്ല. തയ്യല്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ കനിയണം. പത്തനംതിട്ട ജില്ലയിലെ ക്ഷേമനിധി ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തൊഴിലാളികള്‍ അടച്ച അംശാദായതുക തൊഴിലാളികളുടെ പാസ്ബുക്കില്‍ വരവ് വച്ചിട്ട് ബോര്‍ഡന്റെ അക്കൗണ്ടില്‍ അടച്ചില്ല. ട്രേഡ് യൂണിയന്‍ നേതാക്കളും തട്ടിപ്പ് നടത്തിയിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപ്പെടണമെന്നും വിജിലന്‍സ് അന്വേഷണം നടത്തി തൊഴിലാളികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ ഉയര്‍ത്തുക, വിവാഹ ധനസഹായം വര്‍ദ്ധിപ്പിക്കുക, മരണാനന്തര സഹായം വര്‍ധിപ്പിക്കുക തുടങ്ങി 15 ഓളം ആവശ്യങ്ങളും ഉന്നയിച്ചു. ദിവസേന തൊഴില്‍ നഷ്ടപ്പെടുകയാണ്. സംസ്ഥാനത്ത് രണ്ട് ലക്ഷവും ജില്ലയില്‍ നാലായിരത്തിലധികം തൊഴിലാളികളാണ് പ്രതിസന്ധിയിലായത്.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് രാമന്‍ ചെന്നിക്കര, ജില്ലാ പ്രസിഡണ്ട് സി. സുരേഷ്, ജനറല്‍ സെക്രട്ടറി പി.യു. ശങ്കരന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണ ഷെട്ടി, ഇ. ഭാസ്‌കരന്‍നായര്‍, വി.പത്മനാഭന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it