ടി.എ ഖാലിദ് ബോംബെ കേരള മുസ്ലിം ജമാഅത്ത് ചീഫ് പാട്രേണ്‍
മുംബൈ: ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെ 2022-23 വര്‍ഷത്തെ ചീഫ് പാട്രേണായി കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശി ടി.എ ഖാലിദ് തിരഞ്ഞെടുക്കപ്പെട്ടു. ഹംസ ഘാട്ട്കോര്പ്പറിനെ ഉപചീഫ് പാട്രേണായും തിരഞ്ഞെടുത്തു. അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പില്‍ കെ.എം.സി.സിയുടെ നോമിനിയായി മത്സരിച്ച ടി.എ ഖാലിദ് സി.എച്ച് അബ്ദുല്റഹ്മാനെയാണ് വന്‍ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത്. ഇടത് പിന്തുണയോടെ മത്സരിച്ച നിലവിലെ ചീഫ് പാട്രേണ്‍ കൂടിയായ ടി.വി.കെ അബ്ദുല്ല മൂന്നാംസ്ഥാനത്ത് ഒതുങ്ങി. ടി.എ ഖാലിദിനെ മത്സര രംഗത്ത് നിന്ന് പിന്‍വലിപ്പിക്കാനുള്ള ചില സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല. ഖാലിദ് […]

മുംബൈ: ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെ 2022-23 വര്‍ഷത്തെ ചീഫ് പാട്രേണായി കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശി ടി.എ ഖാലിദ് തിരഞ്ഞെടുക്കപ്പെട്ടു. ഹംസ ഘാട്ട്കോര്പ്പറിനെ ഉപചീഫ് പാട്രേണായും തിരഞ്ഞെടുത്തു. അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പില്‍ കെ.എം.സി.സിയുടെ നോമിനിയായി മത്സരിച്ച ടി.എ ഖാലിദ് സി.എച്ച് അബ്ദുല്റഹ്മാനെയാണ് വന്‍ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത്. ഇടത് പിന്തുണയോടെ മത്സരിച്ച നിലവിലെ ചീഫ് പാട്രേണ്‍ കൂടിയായ ടി.വി.കെ അബ്ദുല്ല മൂന്നാംസ്ഥാനത്ത് ഒതുങ്ങി. ടി.എ ഖാലിദിനെ മത്സര രംഗത്ത് നിന്ന് പിന്‍വലിപ്പിക്കാനുള്ള ചില സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല. ഖാലിദ് കെ.എം.സി.സി ഉപദേശക സമിതി അംഗമാണ്. ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. മുമ്പും ചീഫ് പാട്രേണായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി.എ ഖാലിദിനെ ജമാഅത്ത് ഉപദേശക സമിതി ചെയര്മാന് ടി.കെ.സി മുഹമ്മദലി, പ്രസിഡണ്ട് അസീസ് മാണിയൂര്‍, ജനറല്‍ സെക്രട്ടറി കെ.പി അബ്ദുല്‍ഗഫൂര്‍, ഖജാഞ്ചി പി.എം ഇക്ബാല്‍ എന്നിവര്‍ അഭിനന്ദിച്ചു.