ടി.എ അഹമദ് ഹാജി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മുന്‍ ടെക്‌സ്‌റ്റൈല്‍ വ്യാപാരിയും പഴയ കാല വ്യാപാരി നേതാവും തബ്‌ലീഗ് ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനുമായ ഫോര്‍ട്ട് റോഡ് ആഷിഖ് വില്ലയില്‍ ടി.എ അഹമദ് ഹാജി (66) അന്തരിച്ചു. വലിയ സൗഹൃദ് വലയത്തിനുടമയായിരുന്നു. ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉപാധ്യക്ഷനും വയോജന സൗഹൃദ സംഘത്തിന്റെ പ്രസിഡണ്ടുമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് മുന്‍ വൈസ് പ്രസിഡണ്ടായിരുന്നു. പരേതരായ ടി.യു അബ്ദുല്‍റഹ്‌മാന്‍ ഹാജിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: റംല. മക്കള്‍: […]

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മുന്‍ ടെക്‌സ്‌റ്റൈല്‍ വ്യാപാരിയും പഴയ കാല വ്യാപാരി നേതാവും തബ്‌ലീഗ് ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനുമായ ഫോര്‍ട്ട് റോഡ് ആഷിഖ് വില്ലയില്‍ ടി.എ അഹമദ് ഹാജി (66) അന്തരിച്ചു. വലിയ സൗഹൃദ് വലയത്തിനുടമയായിരുന്നു. ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉപാധ്യക്ഷനും വയോജന സൗഹൃദ സംഘത്തിന്റെ പ്രസിഡണ്ടുമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് മുന്‍ വൈസ് പ്രസിഡണ്ടായിരുന്നു. പരേതരായ ടി.യു അബ്ദുല്‍റഹ്‌മാന്‍ ഹാജിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: റംല. മക്കള്‍: ആഷിഖ് ടി.എ (ദുബായ്), റഹിമ, റഫ, റൗള, റസീന, റഈസ. മരുമക്കള്‍: ജുമൈസ ബദ്രിയ, സാജിദ് മംഗളൂരു (സൗദി അറേബ്യ), ജാസര്‍ (ദുബായ്), മന്‍സൂര്‍ (സൗദി അറേബ്യ), മുഹമ്മദ് നീലേശ്വരം (ദുബായ്), ഹഫ്‌സല്‍ പട്‌ല (സൗദി അറേബ്യ). സഹോദരങ്ങള്‍: ഡോ. ടി.എ മഹമൂദ്, ടി.എ ഖാലിദ് (എം.എസ്.എഫ് മുന്‍ സംസ്ഥാന ഭാരവാഹിയും ബോംബെ കേരള മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടും), ജമീല ടി.എ.

Related Articles
Next Story
Share it