ഐ.പി.എല്ലിന് പിന്നാലെ ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി 20 ലോകകപ്പും ഗള്‍ഫിലേക്ക്; മാമാങ്കത്തിന് യു.എ.ഇ വേദിയാകും

മുംബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ട ട്വന്റി 20 ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റാന്‍ തീരുമാനമായി. നേരത്തെ പകുതിവഴിയില്‍ നിര്‍ത്തിവെച്ച ഐപിഎല്‍ രണ്ടാം ഘട്ടം യു.എ.ഇയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇന്ത്യ ആതിഥ്യം വഹിക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പും യു.എ.ഇയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കോവിഡ് മഹാമാരി വിട്ടൊഴിയാത്ത ഇന്ത്യയില്‍ ലോകകപ്പ് ക്രിക്കറ്റ് നടത്തുന്നത് അനുയോജ്യമല്ലെന്ന് മനസിലാക്കിയാണ് ബി.സി.സി.ഐ നീക്കം. ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ തയ്യാറാണെന്നുള്ള അറിയിപ്പ് ഐ.സി.സിക്ക് കൈമാറിയതായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് […]

മുംബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ട ട്വന്റി 20 ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റാന്‍ തീരുമാനമായി. നേരത്തെ പകുതിവഴിയില്‍ നിര്‍ത്തിവെച്ച ഐപിഎല്‍ രണ്ടാം ഘട്ടം യു.എ.ഇയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇന്ത്യ ആതിഥ്യം വഹിക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പും യു.എ.ഇയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കോവിഡ് മഹാമാരി വിട്ടൊഴിയാത്ത ഇന്ത്യയില്‍ ലോകകപ്പ് ക്രിക്കറ്റ് നടത്തുന്നത് അനുയോജ്യമല്ലെന്ന് മനസിലാക്കിയാണ് ബി.സി.സി.ഐ നീക്കം.

ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ തയ്യാറാണെന്നുള്ള അറിയിപ്പ് ഐ.സി.സിക്ക് കൈമാറിയതായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മാധ്യമങ്ങളെ അറിയിച്ചു. നേരത്തെ ഇന്ത്യയില്‍ വെച്ച് ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കുമോ എന്നതില്‍ അന്തിമ തീരുമാനം അറിയിക്കാന്‍ ബി.സി.സി.ഐക്ക് ഐ.സി.സി നാല് ആഴ്ചത്തെ സമയം നല്‍കിയിരുന്നു. ഈ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഗാംഗുലി തീരുമാനം വ്യക്തമാക്കിയത്.

ലോകകപ്പ് യു.എ.ഇയിലാണ് നടക്കുന്നതെങ്കിലും ടൂര്‍ണമെന്റിന്റെ നടത്തിപ്പ് അവകാശം ബി.സി.സി.ഐക്ക് തന്നെയായിരിക്കും.
തീയതി പിന്നീട് പ്രഖ്യാപിക്കും. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ലോകകപ്പ് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. തീയതി സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles
Next Story
Share it