ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ; മത്സരങ്ങള്‍ യു.എ.ഇ.യിലും ഒമാനിലും

ഷാര്‍ജ: ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യു.എ.ഇയിലേക്ക് മാറ്റിയ ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ നടക്കും. ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റാന്‍ ബിസിസിഐ സമ്മതം അറിയിച്ചതിന് പിന്നാലെയാണ് ഐസിസി തീയതി പ്രഖ്യാപിച്ചത്. വേദി യു.എ.ഇയിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഐ.സി.സി ഔദ്യോഗിക അറിയിപ്പ് ഉണ്ടായിരുന്നില്ല. ഇന്ത്യ ആതിഥ്യം വഹിക്കേണ്ട 2020ലെ ട്വന്റി 20 ലോകകപ്പാണ് കോവിഡ് വ്യാപനം കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെച്ചത്. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ […]

ഷാര്‍ജ: ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യു.എ.ഇയിലേക്ക് മാറ്റിയ ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ നടക്കും. ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റാന്‍ ബിസിസിഐ സമ്മതം അറിയിച്ചതിന് പിന്നാലെയാണ് ഐസിസി തീയതി പ്രഖ്യാപിച്ചത്. വേദി യു.എ.ഇയിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഐ.സി.സി ഔദ്യോഗിക അറിയിപ്പ് ഉണ്ടായിരുന്നില്ല.

ഇന്ത്യ ആതിഥ്യം വഹിക്കേണ്ട 2020ലെ ട്വന്റി 20 ലോകകപ്പാണ് കോവിഡ് വ്യാപനം കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെച്ചത്. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഇന്ത്യ തന്നെയായിരിക്കും ടൂര്‍ണമെന്റിന്റെ ഔദ്യോഗിക നടത്തിപ്പുകാര്‍.

പ്രിലിമിനറി ഘട്ടത്തില്‍ നേരിട്ട് യോഗ്യത നേടാനാകാത്ത ബംഗ്ലാദേശ്, ശ്രീലങ്ക, അയര്‍ലാന്‍ഡ്, നഥര്‍ലാന്‍ഡ്‌സ്, സ്‌കോട്‌ലാന്‍ഡ്, നമീബിയ, ഒമാന്‍, പാപുവ ന്യൂ ഗിനിയ എന്നീ ടീമുകള്‍ മാറ്റുരയ്ക്കും. ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അബൂദബി ഷെയ്ഖ് സാഇദ് സ്റ്റേഡിയം, ഷാര്‍ജ സ്റ്റേഡിയം, ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നീ നാല് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. ഇതിന് തൊട്ടുമുമ്പ് ഐപിഎല്ലും നടക്കുന്നതിനാല്‍ യു.എ.ഇയിലെ വേദികള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് സജ്ജമാക്കുന്നതിന് സമയം ലഭിക്കുവാന്‍ വേണ്ടിയാണ് ഗള്‍ഫ് മേഖലയിലെ തന്നെ മറ്റൊരു വേദി കൂടി ഐ.സി.സി പരിഗണിച്ചതെന്നാണ് സൂചന.

Related Articles
Next Story
Share it