രോഹിതിനൊപ്പം ഇഷാന്‍ ഓപണ്‍ ചെയ്യട്ടെ, രാഹുല്‍ നാലാമത് ഇറങ്ങണം; മാറ്റങ്ങള്‍ക്ക് നിര്‍ദേശം

ദുബൈ: ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരായ വമ്പന്‍ തോല്‍വിക്ക് ശേഷം ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് മാറ്റങ്ങള്‍ നിര്‍ദേശിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. രോഹിത് ശര്‍മയ്‌ക്കൊപ്പം യുവതാരം ഇഷാന്‍ കിഷന്‍ ഓപണ്‍ ചെയ്യണമെന്നും കെ എല്‍ രാഹുല്‍ നാലാമത് ഇറങ്ങണമെന്നുമാണ് മുന്‍ താരത്തിന്റെ നിര്‍ദേശം. ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ടീമില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ വേണമെന്ന് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. 'ഇഷാന്‍ കിഷനെ കളിപ്പിക്കണം എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അത് ടീമിനെ സംബന്ധിച്ച് വളരെ […]

ദുബൈ: ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരായ വമ്പന്‍ തോല്‍വിക്ക് ശേഷം ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് മാറ്റങ്ങള്‍ നിര്‍ദേശിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. രോഹിത് ശര്‍മയ്‌ക്കൊപ്പം യുവതാരം ഇഷാന്‍ കിഷന്‍ ഓപണ്‍ ചെയ്യണമെന്നും കെ എല്‍ രാഹുല്‍ നാലാമത് ഇറങ്ങണമെന്നുമാണ് മുന്‍ താരത്തിന്റെ നിര്‍ദേശം. ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ടീമില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ വേണമെന്ന് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

'ഇഷാന്‍ കിഷനെ കളിപ്പിക്കണം എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അത് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. രോഹിത് ശര്‍മയ്ക്കൊപ്പം ഇഷാന്‍ ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങണം. ആദ്യ ആറ് ഓവറുകളില്‍ ഇഷാന്‍ ഇറങ്ങിയാല്‍ 40-45 റണ്‍സിന് പകരം 60-66 റണ്‍സുകള്‍ നേടാന്‍ സാധിച്ചേക്കും. ബൗളര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുന്ന സ്ഫോടനാത്മക ബാറ്റിംഗ് പുറത്തെടുക്കാന്‍ ഇഷാന് കഴിയും. ഇഷാന്‍ ഓപണ്‍ ചെയ്യുമ്പോള്‍ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തും കെ.എല്‍ രാഹുല്‍ നാലാം സ്ഥാനത്തും ഋഷഭ് പന്ത് അഞ്ചാം സ്ഥാനത്തും ബാറ്റിങിന് ഇറങ്ങണം'- ഹര്‍ഭജന്‍ പറഞ്ഞു.

പാകിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് ഓപണര്‍മാരെയും തുടക്കത്തില്‍ നഷ്ടപ്പെട്ടതോടെ ടീം പതറി. പിന്നീട് വിരാട് കോഹ്ലി ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ചതോടെ ഭേദപ്പെട്ട സ്‌കോറിലെത്തിയെങ്കിലും പാകിസ്ഥാന്‍ 10 വിക്കറ്റിന്റെ അനായാസ ജയം നേടുകയായിരുന്നു.

Related Articles
Next Story
Share it