ഇന്ത്യക്കെതിരായ മത്സരം; ഒരു ദിവസം മുമ്പെ ടീം പ്രഖ്യാപിച്ച് പാകിസ്ഥാന്‍
ഷാര്‍ജ: ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വീറും വാശിയുമേറിയ ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച. എന്നാല്‍ ഒരു ദിവസം മുമ്പെ ടീമിനെ പ്രഖ്യാപിച്ച് ഒരുങ്ങിയിരിക്കുകയാണ് പാകിസ്ഥാന്‍. പന്ത്രണ്ടംഗ ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും അന്തിമ ഇലവനെ കളിക്ക് മുമ്പ് തീരുമാനിക്കും. വൈറ്ററന്‍ താരങ്ങളായ ശുഐബ് മാലികും മുഹമ്മദ് ഹഫീസും സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ബാബര്‍ അസം (നായകന്‍), മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് […]

ഷാര്‍ജ: ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വീറും വാശിയുമേറിയ ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച. എന്നാല്‍ ഒരു ദിവസം മുമ്പെ ടീമിനെ പ്രഖ്യാപിച്ച് ഒരുങ്ങിയിരിക്കുകയാണ് പാകിസ്ഥാന്‍. പന്ത്രണ്ടംഗ ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും അന്തിമ ഇലവനെ കളിക്ക് മുമ്പ് തീരുമാനിക്കും. വൈറ്ററന്‍ താരങ്ങളായ ശുഐബ് മാലികും മുഹമ്മദ് ഹഫീസും സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.
ബാബര്‍ അസം (നായകന്‍), മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്, ആസിഫ് അലി, ഷദബ് ഖാന്‍ (ഉപനായകന്‍) ഇമാദ് വാസിം, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരാണ് 12 അംഗ ടീമിലുള്ളത്. നായകന്‍ ബാബര്‍ അസം ആണ് ഇക്കാര്യ അറിയിച്ചത്. ലോകകപ്പിനായി പതിനഞ്ചംഗ ടീമിനെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നത്.
പഴയ കണക്കുകളൊന്നും നോക്കാതെ, ആത്മവിശ്വാസത്തോടെയാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നതെന്ന് ബാബര്‍ പ്രതികരിച്ചു. ഇന്ത്യക്കെതിരെ പാകിസ്ഥാന് മോശം ട്രാക്ക് റെക്കോര്‍ഡുകളാണ് ഐ.സി.സി ഇവന്റുകളിലുള്ളത്. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല. എന്നാല്‍ ഈ കണക്കുകള്‍ നോക്കുന്നില്ലെന്നും തങ്ങള്‍ക്ക് ജയിക്കാനാകുമെന്നുമാണ് പാകിസ്ഥാന്‍ നായകന്റെ ആത്മവിശ്വാസം.
ഇതുവരെ എട്ട് തവണ ഇന്ത്യയും പാകിസ്ഥാനും ട്വന്റി 20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് തവണ ഇന്ത്യയും ഒരു തവണ പാകിസ്ഥാനും ജയിച്ചു. ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ജയിച്ചു. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്.