42 കോടി; ട്വന്റി 20 ലോകകപ്പിനുള്ള സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചു

ഷാര്‍ജ: ഈ മാസം ആരംഭിക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചു. 5.6 മില്യണ്‍ യു.എസ് ഡോളറാണ് (42 കോടി) ആകെ സമ്മാനത്തുക. 1.6 മില്യണ്‍ യു.എസ് ഡോളറാണ് (12 കോടി) ജേതാക്കള്‍ക്ക് ലഭിക്കുക. അവസാനം നടന്ന 2016ലെ ടൂര്‍ണമെന്റിലേതിനേക്കാള്‍ കൂടുതലാണിത്. റണ്ണേഴ്‌സ് അപ്പിന് 800,000 യു.എസ് ഡോളറും (6 കോടി) ലഭിക്കും. സെമി ഫൈനലില്‍ എത്തുന്നവര്‍ക്ക് 400,000 യുഎസ് ഡോളര്‍(മൂന്ന് കോടി) ലഭിക്കും. പങ്കെടുക്കുന്ന 16 ടീമുകള്‍ക്കും പണം ലഭിക്കുമെന്നും ഐ.സി.സി അറിയിച്ചു. ഈ […]

ഷാര്‍ജ: ഈ മാസം ആരംഭിക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചു. 5.6 മില്യണ്‍ യു.എസ് ഡോളറാണ് (42 കോടി) ആകെ സമ്മാനത്തുക. 1.6 മില്യണ്‍ യു.എസ് ഡോളറാണ് (12 കോടി) ജേതാക്കള്‍ക്ക് ലഭിക്കുക. അവസാനം നടന്ന 2016ലെ ടൂര്‍ണമെന്റിലേതിനേക്കാള്‍ കൂടുതലാണിത്. റണ്ണേഴ്‌സ് അപ്പിന് 800,000 യു.എസ് ഡോളറും (6 കോടി) ലഭിക്കും.

സെമി ഫൈനലില്‍ എത്തുന്നവര്‍ക്ക് 400,000 യുഎസ് ഡോളര്‍(മൂന്ന് കോടി) ലഭിക്കും. പങ്കെടുക്കുന്ന 16 ടീമുകള്‍ക്കും പണം ലഭിക്കുമെന്നും ഐ.സി.സി അറിയിച്ചു. ഈ മാസം 17 മുതല്‍ നവംബര്‍ 14 വരെ യു.എ.ഇയിലും ഒമാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ട ടൂര്‍ണമെന്റ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു.

സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്കും സമ്മാനത്തുകയുണ്ട്. സൂപ്പര്‍ 12ല്‍ വിജയിക്കുന്ന ഓരോ ടീമിനും 30 ലക്ഷം രൂപയാണ് സമ്മാനത്തുക. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ എട്ടു ടീമുകള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് പ്രവേശനം നേടിയിട്ടുണ്ട്. ബാക്കിയുള്ള നാല് സ്ഥാനങ്ങളിലേക്ക് എട്ട് ടീമുകള്‍ യോഗ്യതാ മത്സരം കളിക്കും.

Related Articles
Next Story
Share it