അഫ്ഗാനിസ്ഥാന്‍ - ന്യൂസിലാന്‍ഡ് മത്സരത്തിന് പിച്ച് തയ്യാറാക്കിയ ഇന്ത്യക്കാരന്‍ മത്സരത്തിന് തൊട്ടുമുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ദുബൈ: ഞായറാഴ്ച വൈകുന്നേരം നടന്ന അഫ്ഗാനിസ്ഥാന്‍-ന്യൂസിലാന്‍ഡ് മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്ററെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലോകകപ്പിലെ നിര്‍ണായകമായ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബുദാബി ക്രിക്കറ്റ് അസോസിയേഷന്റെ ക്യുറേറ്ററായ ഇന്ത്യക്കാരനായ മോഹന്‍ സിംഗിന്റെ മൃതദേഹമാണ് മത്സരം തുടങ്ങുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയത്. ഇന്ത്യയിലെ മൊഹാലി സ്വദേശിയായ മോഹന്‍ സിംഗ് കഴിഞ്ഞ 15 വര്‍ഷമായി അബുദാബി ക്രിക്കറ്റ് അസോസിയേഷനില്‍ ക്യുറേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു. നിലവില്‍ അബുദാബി ക്രിക്കറ്റ് അസോസിയേഷന്റെ […]

ദുബൈ: ഞായറാഴ്ച വൈകുന്നേരം നടന്ന അഫ്ഗാനിസ്ഥാന്‍-ന്യൂസിലാന്‍ഡ് മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്ററെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലോകകപ്പിലെ നിര്‍ണായകമായ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബുദാബി ക്രിക്കറ്റ് അസോസിയേഷന്റെ ക്യുറേറ്ററായ ഇന്ത്യക്കാരനായ മോഹന്‍ സിംഗിന്റെ മൃതദേഹമാണ് മത്സരം തുടങ്ങുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയത്.

ഇന്ത്യയിലെ മൊഹാലി സ്വദേശിയായ മോഹന്‍ സിംഗ് കഴിഞ്ഞ 15 വര്‍ഷമായി അബുദാബി ക്രിക്കറ്റ് അസോസിയേഷനില്‍ ക്യുറേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു. നിലവില്‍ അബുദാബി ക്രിക്കറ്റ് അസോസിയേഷന്റെ ക്യുറേറ്റര്‍മാരുടെ തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു 36കാരനായ മോഹന്‍ സിംഗ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റീന്‍ഡീസ് എന്നീ ടീമുകളെല്ലാം തന്നെ ലോകകപ്പില്‍ മോഹന്‍ സിംഗ് ഒരുക്കിയ വിക്കറ്റിലാണ് കളിച്ചത്.

പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മോഹന്‍ സിംഗ് അബുദാബിയിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അബുദാബി ക്രിക്കറ്റ് അസോസിയേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. മോഹന്‍ സിംഗിന്റെ കുടുംബത്തിന്റെ കൂടെ അനുമതിയോടെയാണ് ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ - ന്യൂസിലാന്‍ഡ് മത്സരം നടന്നതെന്നും വരും ദിവസങ്ങളില്‍ മോഹന്‍ സിംഗിന്റെ സംഭാവനകളെ ആദരിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Related Articles
Next Story
Share it