• #102645 (no title)
  • We are Under Maintenance
Sunday, October 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

അബ്ദുര്‍ റഹ് മാന്‍ എങ്ങനെ ടി.ഉബൈദ് ആയി ?

Utharadesam by Utharadesam
August 27, 2022
in ARTICLES
Reading Time: 1 min read
A A
0
അബ്ദുര്‍ റഹ് മാന്‍ എങ്ങനെ ടി.ഉബൈദ് ആയി ?

ടി. ഉബൈദ് സാഹിത്യവൃത്തങ്ങളില്‍ വളരെ സുപരിചിതമായ പേരാണ്. എന്നാല്‍ ഇത് സാഹിത്യകാരന്റെ യഥാര്‍ത്ഥ പേരല്ലന്നറിയുന്നവര്‍ വളരെ ചുരുക്കം. തൂലികാനാമം സ്വന്തം പേരിനെ അപ്രസക്തമാക്കിയ ചരിത്രമാണ് ടി. ഉബൈദിന്റെ കാര്യത്തില്‍ സംഭവിച്ചത്. മലയാളത്തിലെ തൂലികാനാമങ്ങളുടെ ലിസ്റ്റ് പലരും പ്രസിദ്ധപ്പെടുത്താറുണ്ട്. പ്രസ്തുത ലിസ്റ്റില്‍ ഉബൈദിനെ കാണാറില്ല. കാരണം ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നവരുടെ അറിവില്‍ ടി. ഉബൈദ് ഒറിജിനല്‍ ആണ്.
തളങ്കരയില്‍ ജനിച്ച അബ്ദുര്‍റഹ്മാന്‍ എങ്ങനെ ടി. ഉബൈദായി? ഇക്കാര്യത്തില്‍ ഗൗരവമായ വിശദീകരണമോ അന്വേഷണമോ ആരും നടത്തിയതായി അറിവില്ല. തൂലികാനാമം സ്വീകരിക്കാനുള്ള സാഹചര്യം ഉബൈദ് ഒരിടത്തും വ്യക്തമാക്കിയതായും ശ്രദ്ധയില്‍ പെട്ടിട്ടില്ല. കൗമാരകാലത്തെ ചില രചനകളില്‍ എ.ആര്‍ തളങ്കര എന്നും അബ്ദുര്‍റഹിമാന്‍ തളങ്കര എന്നും പേര് വെച്ചതായി ഇദ്ദേഹത്തിന്റെ ഭാര്യയുടെ കസിന്‍ (കെ.പി. മുഹമ്മദ് കുഞ്ഞി) ഒരു അഭിമുഖത്തില്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ പ്രസ്താവം സാധൂകരിക്കുന്ന തെളിവുകള്‍ ഇതുവരെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ആദ്യകൃതിയായ നവരത്‌നമാലിക ടി. ഉബൈദ് എന്ന തൂലികാനാമത്തിലാണ് അച്ചടിക്കപ്പെട്ടത.് ഏത് സാഹചര്യത്തിലാവാം ടി. ഉബൈദ് എന്ന തൂലികാനാമം സ്വീകരിച്ചത്? സാധാരണയായി തൂലികാനാമം സ്വീകരിക്കുന്നത് താഴെ പറയുന്ന സാഹ്യചര്യങ്ങളിലാണ്.
തന്റെ സ്ഥിരം പന്ഥാവില്‍ നിന്ന് വ്യതിചലിച്ച് ഒരു എഴുത്തുകാരന്‍ പുതിയ പരീക്ഷണം നടത്തുമ്പോള്‍ തൂലികാനാമം സ്വീകരിക്കാറുണ്ട്. അഗതാ ക്രിസ്റ്റി പ്രസിദ്ധയായ കുറ്റാന്വേഷണ കഥാകാരിയും മിസ്റ്ററി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എഴുത്തുകാരിയുമാണ്. എന്നാല്‍ അവര്‍ റൊമാന്‍സ് നോവലുകള്‍ എഴുതാന്‍ വേണ്ടി Mary Westmacott എന്ന തൂലികാനാമം സ്വീകരിച്ചു. അവരുടെ മിസ്റ്ററിനോവലുകളുടെ ഫാന്‍ബേയിസിന്റെ പ്രതീക്ഷകളെ നിരാശപ്പെടുത്താതിരിക്കാനാണ് മഹതി പേര് മാറ്റിയത്. ടി. ഉബൈദിന്റെ കാര്യത്തില്‍ ഈ ഉദാഹരണം പ്രസക്തമല്ല.
സ്വന്തം പേരില്‍ ആദ്യം എഴുതിയ കൃതികള്‍ ശ്രദ്ധിക്കപ്പെടാതെ വരുമ്പോള്‍ പുതിയ തൂലികാനാമം സ്വീകരിക്കുന്നത് സ്വാഭാവികമാണ്. ആദ്യ പേര് ബന്ധപ്പെട്ടവരില്‍ സൃഷ്ടിക്കുന്ന പക്ഷപാതത്തെയും മുന്‍ദ്ധാരണകളെയും ഒഴിവാക്കാന്‍ പുതിയ പേരിനാവും. ഈ കാരണവും ടി. ഉബൈദിന്റെ കാര്യത്തില്‍ പ്രസക്തമല്ല. അദ്ദേഹം കാര്യമായ സാഹിത്യപ്രവര്‍ത്തനമൊക്കെ തന്റെ തൂലികാനാമത്തില്‍ തന്നെയാണ് നടത്തിയിരുന്നത്.
സ്വന്തം പേരില്‍ കൃതികള്‍ എഴുതാനോ പ്രസിദ്ധപ്പെടുത്താനോ പറ്റാത്ത ഭൗതിക സാഹചര്യം സംജാതമാകാം. പത്തൊമ്പതാം നൂറ്റാണ്ടിലും ഇതുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും സ്ത്രീരചനകളെ സ്വാഗതം ചെയ്തിരുന്നില്ല. അക്കാലത്ത് സ്ത്രീകള്‍ പുരുഷന്റെ പേര് വെച്ച് രചനകള്‍ നടത്തി. സുഗതകുമാരിയുടെ ആദ്യരചന അച്ചടിച്ചുവന്നത് ശ്രീകുമാറിന്റെ പേരിലാണ്. ഔദ്യോഗികമായ കാരണങ്ങളിലാവാം ഒ.എന്‍.വി കുറുപ്പ് ആദ്യകാല ഗാനങ്ങളൊക്കെ ബാലമുരളി എന്ന തൂലികാനാമത്തില്‍ രചന നിര്‍വഹിച്ചത്. ഒ.എന്‍.വി പാട്ടെഴുതിയ ആദ്യ സിനിമ 1955ലെ കാലം മാറുന്നു. 1972ലെ ശ്രീ ഗുരുവായൂരപ്പന്‍ എന്ന സിനിമ മുതലാണ് ഒ.എന്‍.വി സ്വന്തം പേരില്‍ പാട്ടെഴുതാനാരംഭിച്ചത്. തൂലികാനാമത്തിന്റെ ആവശ്യകത വെളുപ്പെടുത്തുന്ന ഒരു ഓണ്‍ലൈന്‍ ലേഖനത്തിലെ പ്രസക്തഭാഗം.
‘They adopted alter egos and different pen names in order to write what they wanted while keeping their real identity a secret. This was also used by Hollywood screenwriters who were black listed during the McCarthy Era of th-e 1940s and 1950s. Today, many writers may use p-en names to disguise their true identity for their day jobs, not wanting their bosses or colleagues to know that they write a particular genre and be subject to scrutiny or embarrassment. It may be unsettling for some to find out their surgeon is a prolific writer of murderthriller novels.’
തൂലികാനാമം സ്വീകരിക്കാന്‍ മറ്റൊരു കാരണവും ചൂണ്ടിക്കാണിക്കപ്പെടുന്നു. തുടക്കകാരനായ ഒരു എഴുത്തുകാരന്റെ പേരില്‍ ലബ്ധപ്രതിഷ്ഠ നേടിയ ഒരു എഴുത്തുകാരന്‍ ഉണ്ടായിരിക്കുക. സ്വന്തം പേര് എം.ടി. വാസുദേവന്‍ നായര്‍ എന്നോ സച്ചിദാനന്ദന്‍ എന്നോ ആവാം. പക്ഷേ ഈ പേരില്‍ ഒരു തുടക്കക്കാരന് എഴുതാന്‍ പറ്റുമോ? ജെയിംസ് പാറ്റേഴ്‌സന്‍ യശസ്‌കനായ അമേരിക്കന്‍ എഴുത്തുകാരനാണ്. ഫിക്ഷന്‍, ത്രില്ലര്‍, റൊമാന്‍സ്, നോണ്‍ഫിക്ഷന്‍ ഒക്കെ എഴുതും. ന്യൂയോര്‍ക്കില്‍ തന്നെ ജെയിംസ് പാറ്റേഴ്‌സന്‍ എ പേരില്‍ നാലായിരം പേരുണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും സ്വന്തം പേരില്‍ സാഹിത്യ സൃഷ്ടി നടത്താന്‍ പറ്റുമോ? ഇത്തരം സന്ദര്‍ഭങ്ങളില്‍ തൂലികാനാമം അനിവാര്യമായിത്തീരുന്നു. അബ്ദുര്‍റഹിമാന്‍ എന്ന പേരില്‍ ഒരെഴുത്തുകാരന്‍ വടക്കന്‍ മലബാറിലോ സൗത് കാനറ ജില്ലയിലോ അക്കാലത്ത് ഉള്ളതായി അറിവില്ല. പക്ഷേ ഈ പേര് കാസര്‍കോട് ജില്ലയില്‍ സര്‍വ്വ സാധാരണമായിരുന്നു. പേരിന്റെ സര്‍വ്വത്രീകതയാകുമോ ടി.ഉബൈദിനെ തൂലികാനാമം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുക? ഇതിന്നുത്തരം അദ്ദേഹത്തിന് മാത്രമേ നല്‍കാനാവൂ.
ടി. ഉബൈദ് എന്ന തൂലികാനാമം ഒരു വൈകാരികനിമിഷത്തില്‍ എടുത്തണിഞ്ഞ മേലങ്കിയാവില്ല. കാരണം ഓരോ വാക്കിന്റെയും സൂക്ഷ്മാംശങ്ങള്‍ വരെ അന്വേഷിക്കുന്ന ശീലം ഉബൈദിനുണ്ട്. ഉബൈദ് എന്ന പേര് സ്വീകരിക്കുമ്പോള്‍ അദ്ദേഹം മറ്റൊരു പ്രതിസന്ധി നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ ഒരു സഹോദരന്റെ പേര് ഉബൈദുളള എന്നായിരുന്നു. സ്വന്തം സഹോദരന്റെ പേര് തൂലികാനാമമായി സ്വീകരിക്കുമ്പോള്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതം വ്യക്തിനിഷ്ഠമായിരിക്കില്ല. കുടുംബപരവും സാമുഹികവുമായ മാനങ്ങള്‍ ആ പേര് മാറ്റലിനുണ്ട്. അന്നത്തെ പശ്ചാത്തലം ഇനിയൊരിക്കലും വിശദീകരിക്കപ്പടുകയില്ല.
ഉബൈദ് എന്ന വാക്ക് സ്വന്തം തൂലികാനാമമായി സ്വീകരിച്ചത് വാഗര്‍ത്ഥത്തെക്കുറിച്ച് നന്നായി ചിന്തിച്ചശേഷമായിരിക്കും. തീര്‍ച്ച. ഈ അറബ് പദത്തിന്റെ അര്‍ത്ഥം അടിമ, ഭൃത്യന്‍, ദാസന്‍ എന്നൊക്കെയാണ്. ഈ വാക്കിന് പല രൂപഭേദങ്ങള്‍ ഉണ്ട്. ഇബെയ്ദ്, ഒബെയ്ദ്, ഉബൈയ്യിദ്, ഉബൈദി എന്നിങ്ങനെ. ഉബൈദ് എന്നത് ചുരുക്കേപ്പേരാണ്. ഉബൈദുള്ള, ഉബൈദ് അള്ള, എന്നാണ് പൂര്‍ണ്ണരൂപം അര്‍ത്ഥതലത്തില്‍ തൂലികാനാമവും അസ്സല്‍ പേരും ഒന്നുത്തന്നെയാണ്. റഹ്മാന്‍ എന്നത് പടച്ചവന്റെ വളരെ ആദരിക്കപ്പെടുന്ന തൊണ്ണൂറ്റി ഒമ്പത് നാമങ്ങളില്‍ (അസ്മാഹുല്‍ ഹുസ്‌ന) പ്രഥമ നാമമാണ്. ഉബൈദുള്ളയായാലും അബ്ദുര്‍റഹിമാനായാലും അര്‍ത്ഥതലത്തില്‍ ദൈവദാസന്‍ തന്നെ (ഇത്തരം നാമകരണം മുസ്ലിങ്ങളുടെ കുത്തകയല്ല. ശിവദാസന്‍, യേശുദാസന്‍, മേരിദാസന്‍, വിഷ്ണുദാസന്‍. സാന്ദര്‍ഭികമായി ഓര്‍ക്കുക.). ദൈവനാമവുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യുന്നത് വിശ്വാസപരമായ പുണ്യമായി മുസ്ലിം വിശ്വാസികള്‍ കാണുന്നു. വിശ്വാസത്തെ അരിക്കിട്ടുറപ്പിക്കുന്ന ധാരാളം വേദവചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഉലമാക്കള്‍ ഉദ്ധരിക്കാറുണ്ട്. ‘അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക (ഖുര്‍ആന്‍:7/180). (നബിയെ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍…(ഖുര്‍ആന്‍:17/110)
ഉബൈദ് എന്ന പേര് സ്വീകരിക്കാന്‍ അദ്ദേഹത്തെ സ്വാധീനിച്ച ഘടകങ്ങളിലൊന്ന് മോയിന്‍കുട്ടി വൈദ്യരോടുണ്ടായിരുന്ന അമിതമായ വീരാരാധനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉബൈദിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും ഇഷ്ടപ്പെട്ട മഹദ് വ്യക്തികളോടുള്ള വീരാരാധാന (വലൃീംീൃവെശു) കരകവിഞ്ഞൊകുന്ന സന്ദര്‍ഭങ്ങള്‍ ധാരാളം. പലപ്പോഴും ഈ വീരാരാധന അദ്ദേഹത്തെ അത്യുക്തിയില്‍ ചാടിച്ചിട്ടുണ്ട്. മോയിന്‍കുട്ടി വൈദ്യര്‍, സീതിസാഹിബ്, മുഹമ്മദ് ഷെറൂള്‍, ഖാളി അബ്ദുള്ള ഹാജി ഇവരെക്കുറിച്ചുള്ള രചനകളൊക്കെ ഉദാഹരണം.
കൗമാരപ്രായത്തില്‍ തന്നെ മാപ്പിളപ്പാട്ടിനെക്കുറിച്ച് മനസ്സിലാക്കിയ ആളാണ് ഉബൈദ്. പാടാന്‍ മാത്രമല്ല പാട്ടിന്റെ ഭാഷാതലവും വൃത്തതലവും വൈജ്ഞാനിക തലവും സംഗീതതലവും അദ്ദേഹം പഠിച്ചു. ഈ പഠനം അദ്ദേഹത്തെ ഒരു നിഗമനത്തിലെത്തിച്ചു. മാപ്പിളപ്പാട്ടുകളുടെ ജീവാന്മാവും പരമാത്മാവും മോയിന്‍കുട്ടി വൈദ്യരാണ്. അഭേദ്യമായ മഹാമേരു. വൈദ്യരുടെ മഹാസിദ്ധികള്‍ മാപ്പിളപ്പാട്ടിനെ ഒരു സാച്വറേഷന്‍ ബിന്ദുവില്‍ എത്തിച്ചിരിക്കുന്നു. 1959 ല്‍ ടി. ഉബൈദ് വൈദ്യരെക്കുറിച്ച് എഴുതിയ ലേഖനത്തിലെ ഉദ്ധരണികള്‍.
(വൈദ്യര്‍ക്കു)” സമശീര്‍ഷനായി ഒരു കവിയോ ഒരു വിവിധഭാഷാപണ്ഡിതനോ മാപ്പിളസമുദായത്തില്‍ ഉണ്ടായിട്ടില്ല. ഈ പരമാര്‍ത്ഥം കേരളീയര്‍ പൊതുവില്‍, എന്നു വേണ്ടാ അറബിമലയാളവുമായി ദൈനംദിന സമ്പര്‍ക്കം പുലര്‍ത്തിപ്പോരുന്ന മാപ്പിളമാര്‍ തന്നെയും ഇന്നും വേണ്ടുംവണ്ണം ഗ്രഹിച്ചിട്ടില്ലെന്നുള്ളത് എത്ര ശോചനീയം!’
‘മാപ്പിളസാഹിത്യനഭോമണ്ഡലത്തില്‍ അനശ്വരപ്രഭാപൂരം പരത്തി പ്രശോഭിക്കുന്ന മഹാജ്യോതിസ്സാണ് വൈദ്യര്‍. ആ കവിസാമ്രാട്ടിന്റെ പ്രതിഭയില്‍ നിന്ന് നിര്‍ഗ്ഗളിച്ച സാഹിത്യസാന്ദ്രമായ സംഗീതരസത്തിന്റെ ഗംഗാപ്രവാഹത്തില്‍ ആറാടുവാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ക്കുണ്ടാകുന്ന ആനന്ദാനുഭൂതി അവാച്യമാകുന്നു. മാപ്പിളസാഹിത്യത്തെ നവ്യവും ഭവ്യവുമായ സരണിയിലൂടെ നയിച്ച പരിഷ്‌ക്കര്‍ത്താവാണ് മഹാകവി. അതിന്റെ ഒരു നൂതനഘട്ടത്തെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. നൂറുകണക്കിലുളള നൂതനരീതികളും പ്രാചുര്യംപെറ്റ പ്രാസാലങ്കാരങ്ങളും നടമാടുന്ന അദ്ദേഹത്തിന്റെ കമനീയ കവനങ്ങള്‍ മാപ്പിളസാഹിത്യത്തെ അനുഗ്രഹീതവും പുഷ്ടഭാഗ്യവുമാക്കിത്തീര്‍ത്തു. പഴയതിനെ മുഴുവനും പമ്പകടത്തുന്നതാണ് പരിഷ്‌കാരമെന്ന് അന്ധമായി വിശ്വസിക്കുന്ന ഇന്നത്തെ പുത്തന്‍കവികളെ ഒഴിച്ചുനിര്‍ത്തിപ്പറയുകയാണെങ്കില്‍, മാപ്പിളപ്പാട്ടുകാരാകമാനം മോയിന്‍കുട്ടിവൈദ്യരെ ആചാര്യനായി ആദരിക്കുകയും ആ കവികുലകൂടസ്ഥന്റെ പാദപങ്കജങ്ങള്‍ പതിഞ്ഞ പാവനമായ പാതയിലൂടെ യാത്ര തുടരുകയും ചെയ്യുന്നു.
‘ശര്‍ത്തിപ്പടി തമ്മില്‍ പറഞ്ഞുറച്ച്
ശൗഖക്കടല്‍ രണ്ടും പതപതച്ച്
സുര്‍ആല്‍ മുഖംമുത്തി മണത്ത് പാരം
സൂച്ചിത്തിരുപേരും പിരിന്ദന്നേരം’
ഒന്നിച്ചു നാടുവിട്ടുപോകാന്‍ തീരുമാനമെടുത്ത് തമ്മില്‍ പിരിയേണ്ട സമയമെത്തിയപ്പോള്‍ ശൗഖിന്റെ രണ്ടുസമുദ്രങ്ങള്‍ പതപതച്ചു എന്ന കവിസമര്‍ത്ഥനം അര്‍ഹമാംവണ്ണം വ്യാഖ്യാനിക്കുവാന്‍ ഈ തൂലികയ്ക്കു കെല്‍പില്ലെന്ന്, മഹാകവിയുടെ ഭാവനക്കു അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഇവിടെ തുറന്നു പറയട്ടെ. വാസ്തവത്തില്‍ മോയിന്‍കുട്ടി വൈദ്യര്‍ തന്റെ ജീവിതത്തില്‍ ആകപ്പാടെ രചിച്ചിട്ടുള്ളത് ശൗഖക്കടല്‍ രണ്ടും പതപതച്ചു എന്നുള്ള ഒരേയൊരുവരിയാണെങ്കില്‍ തന്നെ അദ്ദേഹത്തിന് കവിസാര്‍വ്വഭൗമപദം നേടിക്കൊടുക്കുവാന്‍ അതുമാത്രം മതി എന്നാണ് ഈയുള്ളവന്റെ ബലമായ അഭിപ്രായം.”
വിസ്താരഭയത്താല്‍ കൂടുതല്‍ ഉദ്ധരണി ഒഴിവാക്കുന്നു. ആചാര്യനെ കവികുലകൂടസ്ഥന്‍ എന്നാണ് ഉബൈദ് വിശേഷിപ്പിക്കുന്നത്. കൂടസ്ഥന്‍ എന്ന പദത്തിന് പ്രധാനി എന്നതിന്നു പുറമെ ‘ഈശ്വരന്‍, സകല സൃഷ്ടികള്‍ക്കും മുമ്പിലുള്ളവന്‍’ എന്നൊരര്‍ത്ഥം കൂടി നല്‍കിയിട്ടുണ്ട് ശബ്ദതാരാവലിയില്‍. ഉദ്ധരണികളില്‍ കൂടി സഞ്ചരിച്ചാല്‍ തന്നെ ഉബൈദിന്റെ മനസ്സിലെ വൈദ്യരെക്കുറിച്ചുള്ള വീരാരാധന () ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.
മോയിന്‍കുട്ടി വൈദ്യര്‍ ഒരു തൂലികനാമം സ്വീകരിച്ചിരുന്നു. മാപ്പിളപ്പാട്ടുകവികളില്‍ തൂലികാനാമം സ്വീകരിച്ച, ഒരുപക്ഷേ, ആദ്യകവിയും വൈദ്യരാകാം. വൈദ്യരുടെ തൂലികാനാമം പയ്യല്‍ത്വബീബ് എന്നായിരുന്നു. ചിലയിടത്ത് ത്വബീബ് പയ്യല്‍ എന്നും അദ്ദേഹം പൂര്‍വ്വോത്തര പദങ്ങള്‍ പരസ്പരം മാറ്റിയും പ്രയോഗിച്ചിട്ടുണ്ട്. ഉബൈദ്, ആചാര്യനായ കവികൂലകടുസ്ഥനെ അനുകൂരിച്ചാവാം ചിലപ്പോള്‍ തൂലികാനാമം സ്വീകരിച്ചത്. ഉബൈദ് എന്ന പേര് സ്വീകരിക്കാനും വൈദ്യര്‍ നിമിത്തമായി എന്നാണ് എന്റെ നിഗമനം. കാരണം ഗസ്ബതു ബദ്‌റുല്‍ കുബ്‌റാ അഥവാ ബദര്‍ ഖ്വിസ്സപ്പാട്ടില്‍ വൈദ്യര്‍ തന്നെത്തന്നെ ഉബൈദ് എന്ന് വിളിക്കുന്നുണ്ട്. ബദറിലെ അവസാനത്തെ നാലടികളില്‍ രണ്ടു വരി ഇങ്ങനെയാണ്.
‘താകിത്ത് ഇരക്കുന്നെ ഉബൈദു നാനേ
തഖ്വബ്ബല്‍ ദുആ വസ്തജിബ് ലീ ആമീന്‍’
എണ്ണമറ്റ തവണ വൈദ്യരുടെ ബദര്‍ ഖ്വിസ്സപ്പാട്ട് പാടി പഠനം നടത്തിയ ഉബൈദിനെ വൈദ്യരുടെ ‘ഉബൈദു നാനേ’ എന്ന സ്വയം വിശേഷണം ആകര്‍ഷിച്ചിരിക്കാം. ഉബൈദ് എന്ന വാക്കിന്റെ അര്‍ത്ഥവും അബ്ദുര്‍റഹ്മാന്‍ എന്ന പേരിന്റെ വാഗര്‍ത്ഥവും തമ്മിലുള്ള സാദൃശ്യം അദ്ദേഹത്തിന്റെ തീരുമാനത്തെ ത്വരിതപ്പെടുത്തിയിരിക്കാം.
മോയിന്‍കുട്ടി വൈദ്യര്‍ സ്വീകരിച്ച പയ്യല്‍ ത്വബീവ് എന്ന തൂലികാനാമം സഹൃദയര്‍ സ്വീകരിച്ചില്ല. സഹൃദയര്‍ക്ക് ഇഷ്ടപ്പെട്ടത് മോയിന്‍കുട്ടി എന്ന ഒറിജിനല്‍ പേര് തന്നെ..ഉബൈദിനെ സംബന്ധിച്ച് തൂലികനാമം സ്വന്തം പേരിനെ തന്നെ അന്യവും അപ്രസക്തവുമാക്കിക്കളഞ്ഞു.

-ടി.കെ അബ്ദുല്ലക്കുഞ്ഞി

ShareTweetShare
Previous Post

എസ്.വൈ.എസ്.
നേതൃക്യാമ്പ് സംഘടിപ്പിച്ചു

Next Post

എ.എം അബ്ദുല്‍

Related Posts

അക്കാഫിന്‍ ചിറകിലേറി 25 അമ്മമാര്‍ ദുബായില്‍

അക്കാഫിന്‍ ചിറകിലേറി 25 അമ്മമാര്‍ ദുബായില്‍

September 30, 2023
പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

ശബ്ദ സൗകുമാര്യത്തിന്റെ വളകിലുക്കം

September 29, 2023
പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

September 29, 2023
കാസര്‍കോടിനെയും ചേര്‍ത്ത് പിടിച്ച ഡോ. എം.എസ് സ്വാമിനാഥന്‍

കാസര്‍കോടിനെയും ചേര്‍ത്ത് പിടിച്ച ഡോ. എം.എസ് സ്വാമിനാഥന്‍

September 29, 2023

അരക്ഷിതാവസ്ഥയിലാകുന്ന തൊഴിലുറപ്പ് പദ്ധതി

September 29, 2023
പുഞ്ചിരിയുടെ നറുനിലാവായി ഇനി ഫരീദില്ല

പുഞ്ചിരിയുടെ നറുനിലാവായി ഇനി ഫരീദില്ല

September 27, 2023
Next Post
എ.എം അബ്ദുല്‍

എ.എം അബ്ദുല്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS