ടി.ഉബൈദ്-കെ.എം.സി.സി പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്

ദുബായ്: കവി ടി ഉബൈദ് മാഷിന്റെ വേര്‍പാടിന്റെ അരനൂറ്റാണ്ടിലേക്ക് കടക്കുന്ന അവസരത്തില്‍ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ടി ഉബൈദ് മാഷിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ കെ.എം.സി.സി സാഹിത്യ ശ്രേഷ്ടാ അവാര്‍ഡിന് ആലങ്കോട് ലീലാകൃഷ്ണന്‍ അര്‍ഹനായി. കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. മുന്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ടി.ഇ. അബ്ദുല്ല, യഹ്‌യ തളങ്കര, പി.പി ശശീന്ദ്രന്‍, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ […]

ദുബായ്: കവി ടി ഉബൈദ് മാഷിന്റെ വേര്‍പാടിന്റെ അരനൂറ്റാണ്ടിലേക്ക് കടക്കുന്ന അവസരത്തില്‍ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ടി ഉബൈദ് മാഷിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ കെ.എം.സി.സി സാഹിത്യ ശ്രേഷ്ടാ അവാര്‍ഡിന് ആലങ്കോട് ലീലാകൃഷ്ണന്‍ അര്‍ഹനായി. കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. മുന്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ടി.ഇ. അബ്ദുല്ല, യഹ്‌യ തളങ്കര, പി.പി ശശീന്ദ്രന്‍, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
കാസര്‍കോട്ട് വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ടി.ആര്‍ ഹനീഫ്, അഫ്‌സല്‍ മെട്ടമ്മല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, ഇ.ബി. അഹമ്മദ്, സലാം തട്ടാനിച്ചേരി, കെ.പി. അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍ അഷ്റഫ് പാവൂര്‍, സംസാരിച്ചു. സി.എച്ച് നൂറുദ്ധീന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it