ടി.ഉബൈദ് ഉത്തര മലബാറിന്റെ നവോത്ഥാന നായകന്‍-ജലീല്‍ പട്ടാമ്പി

ദുബായ്: കവി ടി.ഉബൈദ് ഉത്തര മലബാറിന്റെ നവോത്ഥാന നായകനാണെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ പട്ടാമ്പി അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി കവി ടി. ഉബൈദ് മാഷിന്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'ഉബൈദ് സ്മൃതി സംഗമ'ത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ ടി.ഉബൈദ് വഹിച്ച പങ്ക് അമൂല്യമാണെന്നും വരുംതലമുറക്ക് അദ്ദേഹത്തിന്റെ അതുല്യ സംഭാവനകള്‍ മനസ്സിലാക്കാന്‍ സംരംഭങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്ടിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അധ്യക്ഷത […]

ദുബായ്: കവി ടി.ഉബൈദ് ഉത്തര മലബാറിന്റെ നവോത്ഥാന നായകനാണെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ പട്ടാമ്പി അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി കവി ടി. ഉബൈദ് മാഷിന്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'ഉബൈദ് സ്മൃതി സംഗമ'ത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ ടി.ഉബൈദ് വഹിച്ച പങ്ക് അമൂല്യമാണെന്നും വരുംതലമുറക്ക് അദ്ദേഹത്തിന്റെ അതുല്യ സംഭാവനകള്‍ മനസ്സിലാക്കാന്‍ സംരംഭങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്ടിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് ദേശിയ കൗണ്‍സില്‍ അംഗവുമായ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. സംസ്ഥാന കെ.എം.സി.സി ആക്ടിങ്ങ് ജനറല്‍ സെക്രട്ടറിമാരായ. ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡണ്ട് ഹനീഫ ചെര്‍ക്കളം, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്‍., ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, അബ്ബാസ് കെ.പി, ഫൈസല്‍ മുഹ്‌സിന്‍ തളങ്കര, മന്‍സൂര്‍ മര്‍ത്യാ, ഫൈസല്‍ പട്ടേല്‍, ഹനീഫ ബാവ, സിദ്ദീഖ് ചൗക്കി, ഷബീര്‍ കീഴൂര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍കൈതക്കാട്, ഇബ്രാഹിം ബേരിക്ക, സത്താര്‍ ആലംപാടി, ബഷീര്‍ സി.എ, ബഷീര്‍ പാറപ്പള്ളി, ഷരീഫ് ചന്തേര, സലാം മാവിലാടം, റഷീദ് ആവിയില്‍, ഹാഷിം മഠത്തില്‍ പ്രസംഗിച്ചു. കെ.പി. അബ്ബാസ് കളനാട് പ്രാര്‍ത്ഥനയും സെക്രട്ടറി സലാം തട്ടാഞ്ചേരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it