ടി. ഉബൈദ് അനുസ്മരണവും 'ദുനിയാവിന്റെ മറിമായം' പുസ്തക പ്രകാശനവും തിങ്കളാഴ്ച
കാസര്‍കോട്: കവി ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഉബൈദ് അനുസ്മരണവും ഉബൈദിന്റെ 40 ഗാനങ്ങളടങ്ങിയ 'ദുനിയാവിന്റെ മറിമായം' എന്ന പുസ്തകത്തിന്റെ പ്രകാശനവും 14ന് തിങ്കളാഴ്ച 2.30ന് ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പുസ്തക പ്രകാശനം പ്രശസ്ത സംഗീതസംവിധായകനും മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ വിദ്യാധരന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. കവിയും ഉബൈദിന്റെ ശിഷ്യനുമായ ഡോ. വി.എം പള്ളിക്കാല്‍ പുസ്തകം ഏറ്റുവാങ്ങും. ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന […]

കാസര്‍കോട്: കവി ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഉബൈദ് അനുസ്മരണവും ഉബൈദിന്റെ 40 ഗാനങ്ങളടങ്ങിയ 'ദുനിയാവിന്റെ മറിമായം' എന്ന പുസ്തകത്തിന്റെ പ്രകാശനവും 14ന് തിങ്കളാഴ്ച 2.30ന് ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പുസ്തക പ്രകാശനം പ്രശസ്ത സംഗീതസംവിധായകനും മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ വിദ്യാധരന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. കവിയും ഉബൈദിന്റെ ശിഷ്യനുമായ ഡോ. വി.എം പള്ളിക്കാല്‍ പുസ്തകം ഏറ്റുവാങ്ങും. ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രം പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ ഉബൈദ് അനുസ്മരണം നടത്തും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി 'ദുനിയാവിന്റെ മറിമായം' എന്ന പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും. ഉബൈദിന്റെ ഗാനങ്ങള്‍ പുതുതലമുറകളിലേക്കെത്തിച്ച് അദ്ദേഹത്തിന്റെ രചനകളെ കൂടുതല്‍ പരിചയപ്പെടുത്തുകയും അവ വേദികളില്‍ ആലപിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഉബൈദിന്റെ ഗാനങ്ങളടങ്ങിയ പുസ്തകം പുറത്തിറക്കുന്നത്. സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.എ ഷാഫി അറിയിച്ചു.