ടി.ഉബൈദും കെ.എം അഹ്മദും ശബ്ദതാരാവലിയും
ഗുരുവിന്റെ മാളമന്വേഷിച്ചു കൗമാരക്കാരന്‍ ശിഷ്യനിറങ്ങി. പാതവക്കത്തെ പഴകിയ ഇരുനില കെട്ടിടം. മനുഷ്യപാദം കാണുമ്പോള്‍ നിലവിളിക്കുന്ന കോവണിപ്പടികള്‍ ശബ്ദമുഖരിതമായ കോവണിപ്പടികള്‍ കയറി മാളത്തിലേക്ക് അപ്രത്യക്ഷമാകുന്ന ഗുരു. നിത്യക്കാഴ്ചയാണ്. ചങ്കിടിപ്പോടെ കൗമാരക്കാരന്‍ ഗുരുവിന്റെ മാളത്തിന് മുന്നില്‍ ഭക്തിപൂര്‍വ്വം കൈകൂപ്പി.നാട്ടുനടപ്പനുസരിച്ച് പടച്ചോനെയും അവന്റെ ഔലിയാക്കളെയും വിളിച്ചു. നീയേ തുണ. നീയേ ശരണം. പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി കോവണിപ്പടികള്‍ കയറി മച്ചിന്‍പ്പുറത്തെത്തി. ഒരു മരക്കസേരയില്‍ ചാഞ്ഞിരുന്ന് ഗുരു കടലാസില്‍ എഴുത്താണ്. എഴുതുന്നപ്പടി മുഖത്ത് ഭാവപ്പകര്‍ച്ചയായി. ഇടക്ക് ചുണ്ടനക്കി മന്ത്രം ചൊല്ലി. ശിഷ്യന്റെ തെറ്റിദ്ധാരണയാവാം. […]
ഗുരുവിന്റെ മാളമന്വേഷിച്ചു കൗമാരക്കാരന്‍ ശിഷ്യനിറങ്ങി. പാതവക്കത്തെ പഴകിയ ഇരുനില കെട്ടിടം. മനുഷ്യപാദം കാണുമ്പോള്‍ നിലവിളിക്കുന്ന കോവണിപ്പടികള്‍ ശബ്ദമുഖരിതമായ കോവണിപ്പടികള്‍ കയറി മാളത്തിലേക്ക് അപ്രത്യക്ഷമാകുന്ന ഗുരു. നിത്യക്കാഴ്ചയാണ്. ചങ്കിടിപ്പോടെ കൗമാരക്കാരന്‍ ഗുരുവിന്റെ മാളത്തിന് മുന്നില്‍ ഭക്തിപൂര്‍വ്വം കൈകൂപ്പി.നാട്ടുനടപ്പനുസരിച്ച് പടച്ചോനെയും അവന്റെ ഔലിയാക്കളെയും വിളിച്ചു. നീയേ തുണ. നീയേ ശരണം. പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി കോവണിപ്പടികള്‍ കയറി മച്ചിന്‍പ്പുറത്തെത്തി. ഒരു മരക്കസേരയില്‍ ചാഞ്ഞിരുന്ന് ഗുരു കടലാസില്‍ എഴുത്താണ്. എഴുതുന്നപ്പടി മുഖത്ത് ഭാവപ്പകര്‍ച്ചയായി. ഇടക്ക് ചുണ്ടനക്കി മന്ത്രം ചൊല്ലി. ശിഷ്യന്റെ തെറ്റിദ്ധാരണയാവാം. […]

ഗുരുവിന്റെ മാളമന്വേഷിച്ചു കൗമാരക്കാരന്‍ ശിഷ്യനിറങ്ങി. പാതവക്കത്തെ പഴകിയ ഇരുനില കെട്ടിടം. മനുഷ്യപാദം കാണുമ്പോള്‍ നിലവിളിക്കുന്ന കോവണിപ്പടികള്‍ ശബ്ദമുഖരിതമായ കോവണിപ്പടികള്‍ കയറി മാളത്തിലേക്ക് അപ്രത്യക്ഷമാകുന്ന ഗുരു. നിത്യക്കാഴ്ചയാണ്. ചങ്കിടിപ്പോടെ കൗമാരക്കാരന്‍ ഗുരുവിന്റെ മാളത്തിന് മുന്നില്‍ ഭക്തിപൂര്‍വ്വം കൈകൂപ്പി.
നാട്ടുനടപ്പനുസരിച്ച് പടച്ചോനെയും അവന്റെ ഔലിയാക്കളെയും വിളിച്ചു. നീയേ തുണ. നീയേ ശരണം. പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി കോവണിപ്പടികള്‍ കയറി മച്ചിന്‍പ്പുറത്തെത്തി. ഒരു മരക്കസേരയില്‍ ചാഞ്ഞിരുന്ന് ഗുരു കടലാസില്‍ എഴുത്താണ്. എഴുതുന്നപ്പടി മുഖത്ത് ഭാവപ്പകര്‍ച്ചയായി. ഇടക്ക് ചുണ്ടനക്കി മന്ത്രം ചൊല്ലി. ശിഷ്യന്റെ തെറ്റിദ്ധാരണയാവാം. എഴുതിയത് നോക്കി പിറുപിറുത്തതാകാം.
ഗുരു ഒന്നും അറിയുന്നില്ല. ശിഷ്യന്‍ വന്നു മുന്നില്‍ നിന്നത് ഗുരു കണ്ടില്ല. ധ്യാനലീനനായി ഗുരു പേനയുന്തി.
ധ്യാനത്തെ തൊണ്ടയനക്കി തട്ടിയുണര്‍ത്താന്‍ ശ്രമിച്ചില്ല. ശ്രമിച്ചാല്‍! ദുര്‍വ്വാസാവിനെ പോലെ കലിമൂത്ത് ശപിച്ചാലോ? ഗുരുശാപം, മഹാപാപം. ശിഷ്യന്‍ രണ്ടുകാലില്‍ കൊറ്റിയെപ്പോലെ ഗുരുവിനെയും നോക്കിനിന്നു. അവസാനം ഗുരുവിന് പരിസര ബോധം വന്നു. മുന്നില്‍ ശിഷ്യന്‍ വിനയാന്വിതനായി നില്‍ക്കുന്നു. അല്‍പനേരം അവനെത്തന്നെ നോക്കിയിരുന്നു. ശിഷ്യന്‍ ഗുരുവിന്റെ മനസ്സ് വായിക്കാന്‍ ശ്രമിച്ചു. മനസ്സൊരു മരീചിക. പിന്നെ, പ്രസന്നഭാവം മുഖത്ത് നിഴലിച്ചു.
ഇതായിരിക്കാം ഗുരുവിന്റെ വാത്സല്യഭാവം. മുഖം മുന്‍പോട്ടും പിറകോട്ടും ചലിപ്പിച്ചു. അതൊരു ആംഗ്യഭാഷയായിരുന്നു. ശിഷ്യന്‍ ആംഗ്യം വായിച്ചെടുത്തു.
എന്താ വന്നത്?
ശിഷ്യന്റെ തൊണ്ട കൊടുംവേനലിലെ കുന്നിന്‍പുറത്തെ കിണര്‍പോലെ വറ്റിവരണ്ടു. വാക്കുകള്‍ പുറത്തുവന്നില്ല. ഗുരു ശകാരിച്ചില്ല. നല്ലൊരു ഗുരു അത്യന്തം ക്ഷമാശീലന്‍. പടച്ചോനെ എത്ര ശരി.
അവസാനം ശിഷ്യന്‍ വിക്കി.
എനിക്ക് ധാരാളം വായിക്കണം. പിന്നെ ഗുരുവിനെപ്പോലെ എഴുതണം.
ഗുരു നിശബ്ദനായി. ഗുരുവിന്റെ മനസ്സിലെ അന്തഃക്ഷോഭമളക്കാന്‍ ഉപകരണമില്ലാതെ ശിഷ്യന്‍ വിയര്‍ത്തു. ഏതായാലും ഗുരു ആട്ടിയില്ല. തട്ടിന്‍പുറമെന്ന ഗുഹയില്‍ വിഷപ്പാമ്പായി നിശബ്ദത ഇഴഞ്ഞുനീങ്ങി. ശിഷ്യന്റെ മനസ്സില്‍ ഭീതി വിതച്ച്.
ഗുരു ശിഷ്യന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി. മൂക്കിന്റെ താഴെ ശരിക്കും മീശ കിളിര്‍ന്നിട്ടില്ല. നേരിയൊരു കരിനിഴല്‍മാത്രം.
അവസാനം മൗനം വീണുടഞ്ഞു.
നീ കുട്ടിക്കവിത എഴുതിയിട്ടുണ്ടോ?
ഇല്ല.
ഉപന്യാസം?
ഹും.. ഹും.
പിന്നെ നിന്റെ കലാപരമായ കഴിവെന്ത്?
മറ്റുള്ളവരുടെ എഴുത്ത് മനഃപാഠമാക്കി പ്രസംഗിക്കാനറിയാം.
ഗുരു ഒന്നും പറഞ്ഞില്ല. മൗനം പിന്നെയും തളംകെട്ടി.
ശരി. ശബ്ദതാരാവലിയുണ്ടോ?
എന്താണ് ശബ്ദതാരാവലി. ശിഷ്യന് ഒരു പിടിയുമില്ല.
ഏതായാലും ഇങ്ങനെ ഒരു സാധനം തനിക്കില്ലല്ലോ.
ഇല്ല. തീര്‍ത്തുപറഞ്ഞു.
ആട്ടെ. നീ ശബ്ദതാരാവലി കണ്ടിട്ടുണ്ടോ?
ഇല്ല.
അല്‍പം ദൂരെയിരുന്ന മേശയിലേക്ക് വിരല്‍പുണ്ടി. പുസ്തകമെന്ന് പറയാനാവില്ല. ഒരു കടലാസ് കൂന. ഉപയോഗിച്ചുപയോഗിച്ച് തുന്നല്‍ വിട്ടുപോയ കുറെ കടലാസുകള്‍ അടുക്കിവെച്ചപോലെ.
ശിഷ്യന്‍ കടലാസുകൂമ്പാരം ലക്ഷ്യമാക്കി രണ്ടടിവെച്ചു.
നില്‍ക്ക് ഈ വാക്കുകള്‍ തിരഞ്ഞുനോക്കൂ.
ചന്ദ്രികപേപ്പറിന്റെ അച്ചടിയില്ലാത്ത ചെറിയൊരു തുണ്ടുകീറി അതില്‍ അഞ്ച് വാക്കെഴുതിക്കൊടുത്തു.
- ദശപുഷ്പം
- ജാമാതാവ്
- ഋണം
4.—
5.—
ജീവിതത്തില്‍ ഒരു നിഘണ്ടുവിനെ കൈകൊണ്ട് തൊട്ടിട്ടില്ല. അത് തുറന്ന് വാക്കുകളുടെ അര്‍ത്ഥം ചികയുന്നത് അചിന്ത്യം. ഗുരുവിനെ വെറുപ്പിക്കാന്‍ പാടില്ല. ഒരു ശ്രമം. അത്രതന്നെ.
നിഘണ്ടുവെന്ന കടലാസ് ഭാണ്ഡം തുറന്നു. ഏതോ മണല്‍ക്കാടില്‍ വഴി തെറ്റിയവനെപ്പോലെ
ഇടക്ക് ഗുരു വഴികാട്ടി.
ക്രമം അകാരാദി.
വവക്ഷ. അക്ഷരമാലാക്രമത്തില്‍.
മണിക്കൂറുകളോളം അലഞ്ഞ് നാല് വാക്കുകളുടെ അര്‍ത്ഥം കണ്ടെത്തി. ഒരെണ്ണം കാണാമറയത്ത്.
എല്ലാം കഴിഞ്ഞപ്പോള്‍ ഗുരുമൊഴി.
സ്വന്തമായി ശബ്ദതാരാവലി വേണം. പദശേഖരമില്ലാതെ എഴുതാനാവില്ല.
കയ്യില്‍ കാശില്ലാത്തതുകൊണ്ടും താരാവലി ീൗ േീള ുൃശി േആയതുകൊണ്ടും ഗുരുവചനം പ്രാവര്‍ത്തികമാക്കാന്‍ വര്‍ഷങ്ങളുടെ ഇടവേള…
രാത്രി എട്ടുമണി. പ്രസ് ക്ലബ് ജംങ്ഷന്‍. പഴയ മാതൃഭുമി ഓഫീസ്. തൊട്ടടുത്ത് വാടകക്കെടുത്ത സ്വകാര്യമുറി. ശിഷ്യന്‍ റിലാക്‌സ്ഡ്. ശീലങ്ങളൊന്നും ശീലിച്ചിട്ടില്ലാത്ത പഴയൊരു സുഹൃത്തിന്റെ മുന്‍പില്‍ ജീവിതത്തിന്റെ പഴയതാളുകള്‍ തുറന്നുവെച്ചു. പെട്ടന്നൊരാവേശത്തോടെ ശിഷ്യന്‍.
അബ്ദുള്ളക്കുഞ്ഞിക്കറിയോ; ഇപ്പോളും ദശപുഷ്പങ്ങള്‍ ഓര്‍മ്മയുണ്ട്.
പൂവാംകുറുന്തല
മയില്‍ചെവി
കറുക
നിലപ്പന
കഞ്ഞുണ്ണി
വിഷ്ണുക്രാന്തി
ചെറുള
തിരുതാളി
ഉഴിഞ്ഞ
മുക്കുറ്റി
1917ല്‍ ജനിച്ച ശബ്ദതാരാവലി നൂറ്റാണ്ട് പിന്നിട്ട് ീിഹശില ആയി. 1908ല്‍ ജനിച്ച ഗുരു 1972ല്‍ ജീവിതത്തിന് കര്‍ട്ടനിട്ട് യവനികയുടെ പിന്നില്‍ മറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ശിഷ്യന്‍ ഷഷ്ഠ്യാബ്ധി പൂര്‍ത്തിയാക്കി പെട്ടെന്ന് കാണാമറയത്തായി. മരിക്കാത്ത ഓര്‍മ്മകള്‍ ചിക്കിച്ചികഞ്ഞ് കുറിപ്പെഴുതാന്‍ ഈയുള്ളവന്‍ ബാക്കി. -ടി.കെ അബ്ദുല്ല കുഞ്ഞി