ടി. ഉബൈദ് മലയാളത്തിലും കന്നടയിലും ഒരുപോലെ നിപുണനായിരുന്ന കവി-ടി.കെ. ഹംസ

കാസര്‍കോട്: മലയാള-കന്നട സാഹിത്യത്തില്‍ നിപുണനായിരുന്ന കവിയാണ് ടി. ഉബൈദ് എന്ന് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി മുന്‍ ചെയര്‍മാനും മുന്‍ എം.പി.യുമായ അഡ്വ. ടി.കെ. ഹംസ പറഞ്ഞു. കന്നട ഭാഷ അനായാസം കൈകാര്യം ചെയ്തിരുന്ന ഉബൈദ് മലയാളത്തോടും കേരളത്തോടുമുള്ള മമത കാരണം ഐക്യകേരള പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നേതാക്കളോടൊപ്പം മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചുവെന്നും ടി.കെ. ഹംസ കൂട്ടിച്ചേര്‍ത്തു. കവി ടി. ഉബൈദിന്റെ 49-ാം ചരമ വാര്‍ഷിക ദിനത്തിന്റെ ഭാഗമായി കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഓണ്‍ലൈനില്‍ […]

കാസര്‍കോട്: മലയാള-കന്നട സാഹിത്യത്തില്‍ നിപുണനായിരുന്ന കവിയാണ് ടി. ഉബൈദ് എന്ന് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി മുന്‍ ചെയര്‍മാനും മുന്‍ എം.പി.യുമായ അഡ്വ. ടി.കെ. ഹംസ പറഞ്ഞു. കന്നട ഭാഷ അനായാസം കൈകാര്യം ചെയ്തിരുന്ന ഉബൈദ് മലയാളത്തോടും കേരളത്തോടുമുള്ള മമത കാരണം ഐക്യകേരള പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നേതാക്കളോടൊപ്പം മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചുവെന്നും ടി.കെ. ഹംസ കൂട്ടിച്ചേര്‍ത്തു.
കവി ടി. ഉബൈദിന്റെ 49-ാം ചരമ വാര്‍ഷിക ദിനത്തിന്റെ ഭാഗമായി കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പിളപ്പാട്ട് ഗവേഷകരായ ഫൈസല്‍ എളേറ്റിലും അസീസ് തരുവണയും മാപ്പിളപ്പാട്ടില്‍ ഉബൈദിന്റെ സാന്നിധ്യത്തെ കുറിച്ച് സംസാരിച്ചു. സാഹിത്യവേദി പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടി അധ്യക്ഷതവഹിച്ചു. സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ സ്വാഗതം പറഞ്ഞു. യൂസഫ് കട്ടത്തടുക്ക ഉബൈദിന്റെ കവിതകള്‍ ആലപിച്ചു. നാരായണന്‍ പേരിയ, പത്മനാഭന്‍ ബ്ലാത്തൂര്‍, സി.എല്‍. ഹമീദ്, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്‍, പി.എസ്. ഹമീദ്, ടി.കെ. അബ്ദുല്ലക്കുഞ്ഞി, വി.വി. പ്രഭാകരന്‍, ടി.എ.ഷാഫി, മുജീബ്അഹ്‌മദ്, യഹ്‌യ തളങ്കര, വിനോദ്കുമാര്‍ പെരുമ്പള തുടങ്ങിയവര്‍ സംസാരിച്ചു. റഹീം ചൂരി നന്ദി പറഞ്ഞു.

Related Articles
Next Story
Share it