വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്‍ അന്തരിച്ചു; സംസ്ഥാനത്ത് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുന്നു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീന്‍ (78) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു അന്ത്യം. 1944 ഡിസംബര്‍ 25ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടി.കെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായാണ് ജനനം. 1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാരത്വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷന്‍ കമ്മിറ്റി മെമ്പര്‍, വ്യാപാരി ക്ഷേമ നിധി വൈസ് ചെയര്‍മാന്‍, കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍, ഷോപ്പ് ആന്റ് കൊമേഴ്സ്യല്‍ […]

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീന്‍ (78) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു അന്ത്യം. 1944 ഡിസംബര്‍ 25ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടി.കെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായാണ് ജനനം. 1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാരത്വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷന്‍ കമ്മിറ്റി മെമ്പര്‍, വ്യാപാരി ക്ഷേമ നിധി വൈസ് ചെയര്‍മാന്‍, കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍, ഷോപ്പ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമ നിധി ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹിദായത്തുല്‍ ഇസ്ലാം എല്‍.പി. സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് നസിഖുദ്ദീന്‍ വ്യാപാരമേഖലയിലേക്ക് കടന്നത്. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ്ഉടമയായിരുന്നു. നസിറുദ്ദീന്‍ 1980ല്‍ മലബാര്‍ ചേംബര്‍ ഓഫ്കൊമേഴ്സ്ജനറല്‍ സെക്രട്ടറിയായാണ് സംഘടനപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 1984ല്‍ വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡണ്ടായി ചുമതലയേറ്റു. 1985ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. കേരളത്തില്‍ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ നേതാവ് കൂടിയാണ് ടി നസിറുദ്ദീന്‍.
ഭാര്യ: ജുബൈരിയ. മക്കള്‍: മുഹമ്മദ് മന്‍സൂര്‍ ടാംടണ്‍(ബിസിനസ്), എന്‍മോസ് ടാംടണ്‍(ബിസിനസ്), അഷ്റ ടാംടണ്‍, അയ്‌ന ടാംടണ്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ആസിഫ് പുനത്തില്‍(പൈലറ്റ് സ്പൈസ് ജെറ്റ്), ലൗഫീന മന്‍സൂര്‍ (പാചകവിദഗ്ധ), റോഷ്നാര, നിസാമുദ്ദീന്‍ (ബിസിനസ്, ഹൈദരാബാദ്). സഹോദരങ്ങള്‍: ഡോ. ഖാലിദ്(യു.കെ.), ഡോ. മുസ്തഫ(യു.എസ്.), മുംതാസ് അബ്ദുള്ള(കല്യാണ്‍ കേന്ദ്ര), ഹാഷിം (കംപ്യൂട്ടര്‍ അനലിസ്റ്റ്, യു.എസ്.), അന്‍വര്‍(ബിസിനസ്) പരേതനായ ടാംടണ്‍ അബ്ദുല്‍ അസീസ്, പരേതനായ പ്രൊഫ. സുബൈര്‍, പരേതനായ ടി.എ. മജീദ് (ഫാര്‍മ മജീദ്, ഫെയര്‍ഫാര്‍മ).
നസറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാനത്ത് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചുവരുന്നു. ഖബറടക്കം വൈകിട്ട് അഞ്ചിന്.

Related Articles
Next Story
Share it