ടി.എം. കുഞ്ഞി സ്മാരക ആംബുലന്‍സ് ഇനി കുമ്പള വൈറ്റ് ഗാര്‍ഡിന് കീഴില്‍ ഓടും

മൊഗ്രാല്‍: കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ കോവിഡ് കാല സേവനത്തിനായി ഈമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ടി.എം. കുഞ്ഞി സ്മാരക ആംബുലന്‍സ് സൗജന്യമായി വിട്ട് നല്‍കിയത് പഞ്ചായത്തിലെ രോഗികള്‍ക്ക് ഏറെ ആശ്വാസമാകും. നേരത്തെ ചെങ്കള പഞ്ചായത്തിലെ വൈറ്റ് ഗാര്‍ഡിന്റെ സേവനത്തിനായി പ്രസ്തുത ആംബുലന്‍സ് വിട്ടുനല്‍കിയിരുന്നു. സ്ഥാപക ചെയര്‍മാന്‍ ടി.എം. കുഞ്ഞിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകന്‍ ടി.എം. ശുഹൈബ് ആണ് ചെയര്‍മാന്‍ പദവി ഏറ്റെടുത്ത് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് […]

മൊഗ്രാല്‍: കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ കോവിഡ് കാല സേവനത്തിനായി ഈമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ടി.എം. കുഞ്ഞി സ്മാരക ആംബുലന്‍സ് സൗജന്യമായി വിട്ട് നല്‍കിയത് പഞ്ചായത്തിലെ രോഗികള്‍ക്ക് ഏറെ ആശ്വാസമാകും.
നേരത്തെ ചെങ്കള പഞ്ചായത്തിലെ വൈറ്റ് ഗാര്‍ഡിന്റെ സേവനത്തിനായി പ്രസ്തുത ആംബുലന്‍സ് വിട്ടുനല്‍കിയിരുന്നു. സ്ഥാപക ചെയര്‍മാന്‍ ടി.എം. കുഞ്ഞിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകന്‍ ടി.എം. ശുഹൈബ് ആണ് ചെയര്‍മാന്‍ പദവി ഏറ്റെടുത്ത് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ചടങ്ങ് ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസി.അഡ്വ. സക്കീര്‍ അഹ്‌മദ് അധ്യക്ഷത വഹിച്ചു. ഈമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റീ ഹമീദ് സ്പിക് മുഖ്യാതിഥിയായിരുന്നു. മണ്ഡലം മുസ്‌ലി ലീഗ് സെക്രട്ടറി എം. അബ്ബാസ്, ജില്ലാ യൂത്ത് ലീഗ് പ്രസി. അസീസ് കളത്തൂര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസി. എം.പി. ഖാലിദ്, ട്രസ്റ്റ് ചെയര്‍മാന്‍ ടി.എം. ശുഹൈബ്, പഞ്ചായത്ത് അംഗം യൂസുഫ് ഉളുവാര്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അബ്ബാസ്, അബ്ബാസ് അലി, വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ ഹുസൈന്‍ ബന്നംകുളം, ഹുസൈന്‍ ഉളുവാര്‍, ആഷി ആരിക്കാടി, ഷംസു വളവില്‍, ഇനാസ് കളത്തൂര്‍, ഹസൈനാര്‍ അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഹാദി തങ്ങള്‍ സ്വാഗതവും ഇമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റീ ടി.കെ. ജാഫര്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it