ടി.ഇ. അബ്ദുല്ല സൗമ്യനായ കര്‍മ്മയോഗി - പ്രൊഫ.കെ. ആലികുട്ടി മുസ്ല്യാര്‍

കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന ടി.ഇ. അബ്ദുല്ല സൗമ്യനായ കര്‍മ്മയോഗിയായിരുന്നുവെന്ന് സംയുക്ത ഖാസി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. സംയുക്ത ജമാഅത്ത് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച ടി.ഇ. അബ്ദുല്ല അനുസ്മരണവും ദുആ സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് കെ.ബി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മാലിക് ദീനാര്‍ ജുമുഅത്ത് പള്ളി ഖത്തീബ് കെ.എം. അബ്ദുല്‍ […]

കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന ടി.ഇ. അബ്ദുല്ല സൗമ്യനായ കര്‍മ്മയോഗിയായിരുന്നുവെന്ന് സംയുക്ത ഖാസി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. സംയുക്ത ജമാഅത്ത് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച ടി.ഇ. അബ്ദുല്ല അനുസ്മരണവും ദുആ സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് കെ.ബി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മാലിക് ദീനാര്‍ ജുമുഅത്ത് പള്ളി ഖത്തീബ് കെ.എം. അബ്ദുല്‍ മജീദ് ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.എ. അബൂബക്കര്‍ ഹാജി, യഹ്യാ തളങ്കര, എ. അബ്ദുല്‍ റഹിമാന്‍, മൊയ്തീന്‍ കൊല്ലമ്പാടി, സിദ്ദീഖ് നദ്‌വി ചേരൂര്‍, പി.എം. മുനീര്‍ ഹാജി, എം.എ. മജീദ് പട്ല, മാഹിന്‍ കേളോട്ട്, എ.ബി. ഷാഫി, പി.കെ. അഷ്‌റഫ്, സഹദ് ഉളിയത്തടുക്ക, ഹസൈനാര്‍ തളങ്കര പ്രസംഗിച്ചു. അംഗ ജമാഅത്ത് പ്രതിനിധികളും ഖത്തീബുമാരും മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളും അധ്യാപകരും സംബന്ധിച്ചു.

Related Articles
Next Story
Share it