ടി.ഇ. അബ്ദുല്ലയുടെ പേര് അവസാന നിമിഷം വെട്ടിയോ; 'തിരുത്തിയ' ലിസ്റ്റ് പ്രചരിക്കുന്നു

കാസര്‍കോട്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മിനുറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ടി.ഇ. അബ്ദുല്ലയുടെ പേര് വെട്ടി എന്‍.എ. നെല്ലിക്കുന്നിന് ഒരവസരം കൂടി നല്‍കിയതാണോ? തിരുത്തിയ ലിസ്റ്റ് എന്ന നിലയില്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചരണം പാര്‍ട്ടി പ്രവര്‍ത്തകരെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മുസ്ലീം ലീഗ് മല്‍സരിക്കുന്ന 27 മണ്ഡലങ്ങളില്‍ രണ്ടിടത്ത് ഒഴികെ ബാക്കി എല്ലായിടത്തേയും സ്ഥാനാര്‍ത്ഥികളുടെ പേര് ഇതിലുണ്ട്. കാസര്‍കോടിന് നേരെ മലയാളത്തില്‍ ടൈപ്പ് ചെയ്ത പേര് മാത്രം വെട്ടി പച്ച മഷിയില്‍ എന്‍.എ നെല്ലിക്കുന്ന് എന്ന് എഴുതിയ ലിസ്റ്റാണ് വ്യാപകമായി […]

കാസര്‍കോട്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മിനുറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ടി.ഇ. അബ്ദുല്ലയുടെ പേര് വെട്ടി എന്‍.എ. നെല്ലിക്കുന്നിന് ഒരവസരം കൂടി നല്‍കിയതാണോ?
തിരുത്തിയ ലിസ്റ്റ് എന്ന നിലയില്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചരണം പാര്‍ട്ടി പ്രവര്‍ത്തകരെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മുസ്ലീം ലീഗ് മല്‍സരിക്കുന്ന 27 മണ്ഡലങ്ങളില്‍ രണ്ടിടത്ത് ഒഴികെ ബാക്കി എല്ലായിടത്തേയും സ്ഥാനാര്‍ത്ഥികളുടെ പേര് ഇതിലുണ്ട്. കാസര്‍കോടിന് നേരെ മലയാളത്തില്‍ ടൈപ്പ് ചെയ്ത പേര് മാത്രം വെട്ടി പച്ച മഷിയില്‍ എന്‍.എ നെല്ലിക്കുന്ന് എന്ന് എഴുതിയ ലിസ്റ്റാണ് വ്യാപകമായി പ്രചരിക്കുന്നത്. ടി.ഇ. അബ്ദുല്ലക്ക് ഉറപ്പിച്ച സീറ്റ് അവസാന നിമിഷം ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി തിരുത്തുകയായിരുന്നുവെന്നാണ് വാട്‌സ്ആപ്പുകളില്‍ പ്രചരിക്കുന്നത്. ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള കണ്ണൂരിലെയും കാഞ്ഞങ്ങാട്ടേയും വാട്‌സ് ആപ് ഗ്രൂപ്പുകളിലാണ് 'തിരുത്തിയ' ലിസ്റ്റ് എന്ന പേരില്‍ പ്രചരിക്കുന്നത്.

Related Articles
Next Story
Share it