ടി.ഇ. അബ്ദുല്ല അനുസ്മരണം നടത്തി

കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒ.എസ്.എ പ്രസിഡണ്ടായിരുന്ന ടി.ഇ. അബ്ദുല്ലയെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ അനുസ്മരിച്ചു. പതിഞ്ഞ സംസാരരീതി കൊണ്ടും പരന്ന വായന കൊണ്ടും സമൂഹത്തില്‍ വെളിച്ചം വിതറിയ വ്യക്തിയായിരുന്നു ടി.ഇ. അബ്ദുല്ല. കാസര്‍കോടിന്റെ വികസനത്തിനും സാംസ്‌കാരികമായ മുന്നേറ്റത്തിനും ടി.ഇ ചെയ്ത സംഭാവനകള്‍ അമൂല്യമാണെന്നും അനുസ്മരണ യോഗം വിലയിരുത്തി.ഒ.എസ്.എ വൈസ് പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദിര്‍ ബി.കെ അധ്യക്ഷതയില്‍ അഡ്വ.ബേവിഞ്ച അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എ.എസ്. മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ഷാഫി […]

കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒ.എസ്.എ പ്രസിഡണ്ടായിരുന്ന ടി.ഇ. അബ്ദുല്ലയെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ അനുസ്മരിച്ചു. പതിഞ്ഞ സംസാരരീതി കൊണ്ടും പരന്ന വായന കൊണ്ടും സമൂഹത്തില്‍ വെളിച്ചം വിതറിയ വ്യക്തിയായിരുന്നു ടി.ഇ. അബ്ദുല്ല. കാസര്‍കോടിന്റെ വികസനത്തിനും സാംസ്‌കാരികമായ മുന്നേറ്റത്തിനും ടി.ഇ ചെയ്ത സംഭാവനകള്‍ അമൂല്യമാണെന്നും അനുസ്മരണ യോഗം വിലയിരുത്തി.
ഒ.എസ്.എ വൈസ് പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദിര്‍ ബി.കെ അധ്യക്ഷതയില്‍ അഡ്വ.ബേവിഞ്ച അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എ.എസ്. മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ഷാഫി എ നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. മൂസ ബി ചെര്‍ക്കള, കെ. ബാലകൃഷ്ണന്‍, കെ.എച്ച്. മുഹമ്മദ്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഹാരിസ് സിറ്റി ചപ്പല്‍, നൗഷാദ് സിറ്റി ഗോള്‍ഡ്, ടി.എ. മഹമൂദ്, പ്രകാശന്‍. എന്‍.ബി, ഹാഷിഖ് പള്ളം, പി.കെ. സത്താര്‍, റഹീം തെരുവത്ത,് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ഷുക്കൂര്‍ തങ്ങള്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it