ടി.ഇ. അബ്ദുല്ല സ്മാരക പുരസ്‌കാരം 31ന് ഗോപിനാഥ് മുതുകാടിന് സമര്‍പ്പിക്കും

കാസര്‍കോട്: മുസ്ലിംലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ ചെയര്‍മാനുമായിരുന്ന ടി.ഇ അബ്ദുല്ലയുടെ പേരില്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി നല്‍കുന്ന പ്രഥമ പുരസ്‌കാരം, 31ന് ഞായറാഴ്ച 10.30ന് ചെര്‍ക്കളയിലെ ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. ഗോപിനാഥ് മുതുകാടിന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സമ്മാനിക്കും. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാവും. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ […]

കാസര്‍കോട്: മുസ്ലിംലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ ചെയര്‍മാനുമായിരുന്ന ടി.ഇ അബ്ദുല്ലയുടെ പേരില്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി നല്‍കുന്ന പ്രഥമ പുരസ്‌കാരം, 31ന് ഞായറാഴ്ച 10.30ന് ചെര്‍ക്കളയിലെ ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. ഗോപിനാഥ് മുതുകാടിന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സമ്മാനിക്കും. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാവും. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്മാന്‍, പി.എം മുനീര്‍ ഹാജി, ഹനീഫ മുന്നിയൂര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, സ്വാമി വിവിക്താനന്ദ സരസ്വതി, റവ. ഫാദര്‍ മാത്യു ബേബി, കെ.ഇ.എ ബക്കര്‍, കാപ്പില്‍ മുഹമ്മദ് പാഷ, ജൂറി കമ്മിറ്റി ചെയര്‍മാന്‍ റഹ്മാന്‍ തായലങ്ങാടി, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, യഹ്‌യ തളങ്കര, ലത്തീഫ് ഉപ്പള, നിസാര്‍ തളങ്കര, എം.പി. ഷാഫി ഹാജി, ഖാദര്‍ ചെങ്കള, വി.വി. പ്രഭാകരന്‍, ജൂറി അംഗങ്ങളായ ടി.എ ഷാഫി, ജലീല്‍ രാമന്തളി പ്രസംഗിക്കും. എ.എന്‍ ഖാദര്‍ ഹാജി സ്വാഗതവും ടി.പി കുഞ്ഞബ്ദുല്ല ഹാജി നന്ദിയും പറയും.

Related Articles
Next Story
Share it