ടി.ഇ. അബ്ദുല്ല, കെ.എസ് അര്‍ഷദ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തിന്റെ വികസന ശില്‍പികളിലൊരാളായ ടി.ഇ. അബ്ദുല്ല കാര്യപ്രാപ്തിയും ഇച്ഛാശക്തിയുമുള്ള നേതാവായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ടി.എ. ഷാഫി പറഞ്ഞു.ടാസ് ആന്റ് ടി.സി.സി തളങ്കര സംഘടിപ്പിച്ച ടി.ഇ അബ്ദുല്ല, കെ.എസ് അര്‍ഷദ് പ്രാര്‍ത്ഥനാ സദസ്സും അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു.ഉസ്മാന്‍ മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പി. മാഹിന്‍ മാസ്റ്റര്‍, അസ്ലം പടിഞ്ഞാര്‍, ഹാരിസ് കടവത്ത്, അമീര്‍ പള്ളിയാന്‍, ടി.എ മുഹമ്മദ് കുഞ്ഞി, ഹസ്സന്‍ കുട്ടി പതിക്കുന്നില്‍, തല്‍ഹത്ത്, […]

കാസര്‍കോട്: കാസര്‍കോട് നഗരത്തിന്റെ വികസന ശില്‍പികളിലൊരാളായ ടി.ഇ. അബ്ദുല്ല കാര്യപ്രാപ്തിയും ഇച്ഛാശക്തിയുമുള്ള നേതാവായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ടി.എ. ഷാഫി പറഞ്ഞു.
ടാസ് ആന്റ് ടി.സി.സി തളങ്കര സംഘടിപ്പിച്ച ടി.ഇ അബ്ദുല്ല, കെ.എസ് അര്‍ഷദ് പ്രാര്‍ത്ഥനാ സദസ്സും അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു.
ഉസ്മാന്‍ മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പി. മാഹിന്‍ മാസ്റ്റര്‍, അസ്ലം പടിഞ്ഞാര്‍, ഹാരിസ് കടവത്ത്, അമീര്‍ പള്ളിയാന്‍, ടി.എ മുഹമ്മദ് കുഞ്ഞി, ഹസ്സന്‍ കുട്ടി പതിക്കുന്നില്‍, തല്‍ഹത്ത്, ഖാദര്‍ കടവത്ത്, അബ്ദുല്ല കുഞ്ഞി കടവത്ത്, അനസ് കണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉനൈസ് സിറ്റി ഗോള്‍ഡ് സ്വാഗതവും ഫിറോസ് കടവത്ത് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it