ടി.എ. ഷാഫി ദീര്‍ഘവീക്ഷണമുള്ള മാധ്യമ പ്രവര്‍ത്തകന്‍-എ.എന്‍ ഷംസീര്‍
കാസര്‍കോട്: ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ പി.എന്‍. പണിക്കര്‍ സ്മാരക പുരസ്‌കാരം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ടി.എ ഷാഫിക്ക് സമ്മാനിച്ചു.ദീര്‍ഘവീക്ഷണമുള്ള മാധ്യമ പ്രവര്‍ത്തകനാണ് ഷാഫിയെന്നും അദ്ദേഹം ഉത്തരദേശത്തില്‍ എഴുതിയ ലേഖന പരമ്പരയിലൂടെ ലഹരിമാഫിയ സമൂഹത്തിന് എത്രമാത്രം ആപല്‍ക്കരമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പൊതുസമൂഹത്തെ ഓര്‍മ്മിപ്പിച്ചത് അതിന്റെ തെളിവാണെന്നും സ്പീക്കര്‍ പറഞ്ഞു.പത്രമേഖല നേരിടുന്ന വെല്ലുവിളികള്‍ക്കിടയിലും ടി.എ ഷാഫിയും സഹപ്രവര്‍ത്തകരും ഉത്തരദേശം പത്രത്തെ […]
കാസര്‍കോട്: ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ പി.എന്‍. പണിക്കര്‍ സ്മാരക പുരസ്‌കാരം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ടി.എ ഷാഫിക്ക് സമ്മാനിച്ചു.ദീര്‍ഘവീക്ഷണമുള്ള മാധ്യമ പ്രവര്‍ത്തകനാണ് ഷാഫിയെന്നും അദ്ദേഹം ഉത്തരദേശത്തില്‍ എഴുതിയ ലേഖന പരമ്പരയിലൂടെ ലഹരിമാഫിയ സമൂഹത്തിന് എത്രമാത്രം ആപല്‍ക്കരമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പൊതുസമൂഹത്തെ ഓര്‍മ്മിപ്പിച്ചത് അതിന്റെ തെളിവാണെന്നും സ്പീക്കര്‍ പറഞ്ഞു.പത്രമേഖല നേരിടുന്ന വെല്ലുവിളികള്‍ക്കിടയിലും ടി.എ ഷാഫിയും സഹപ്രവര്‍ത്തകരും ഉത്തരദേശം പത്രത്തെ […]
കാസര്‍കോട്: ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ പി.എന്‍. പണിക്കര്‍ സ്മാരക പുരസ്‌കാരം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ടി.എ ഷാഫിക്ക് സമ്മാനിച്ചു.
ദീര്‍ഘവീക്ഷണമുള്ള മാധ്യമ പ്രവര്‍ത്തകനാണ് ഷാഫിയെന്നും അദ്ദേഹം ഉത്തരദേശത്തില്‍ എഴുതിയ ലേഖന പരമ്പരയിലൂടെ ലഹരിമാഫിയ സമൂഹത്തിന് എത്രമാത്രം ആപല്‍ക്കരമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പൊതുസമൂഹത്തെ ഓര്‍മ്മിപ്പിച്ചത് അതിന്റെ തെളിവാണെന്നും സ്പീക്കര്‍ പറഞ്ഞു.
പത്രമേഖല നേരിടുന്ന വെല്ലുവിളികള്‍ക്കിടയിലും ടി.എ ഷാഫിയും സഹപ്രവര്‍ത്തകരും ഉത്തരദേശം പത്രത്തെ നല്ല രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോവുകയാണ്. ഷാഫിയെ തനിക്ക് വ്യക്തിപരമായി പരിചയമില്ല. എന്നാല്‍ മികച്ച മാധ്യമപ്രവര്‍ത്തകനാണ് ഷാഫിയെന്ന് നന്നായി അറിയാം. കേരളനിയമസഭയില്‍ ലഹരിമാഫിയകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. എല്ലാ മാധ്യമപ്രവര്‍ത്തകരും ഷാഫിയെ പോലെ സാമൂഹ്യപ്രതിബദ്ധതയും ദീര്‍ഘവീക്ഷണവുമുള്ളവരാകണമെന്ന് സ്പീക്കര്‍ പറഞ്ഞു.
ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രാജ്യം ഭരിക്കുന്നവരുടെ തെറ്റായ നയങ്ങളെ തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുകയും തുറുങ്കിലടക്കുകയും ചെയ്യുന്നു. കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തിന് ഒപ്പം തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. എന്നാല്‍ ആ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഇത്തരം വാര്‍ത്തകള്‍ക്ക് അല്‍പ്പായുസ് മാത്രമാണുള്ളത്. തെറ്റായ വാര്‍ത്തകളാണ് നല്‍കിയതെന്ന് തിരിച്ചറിഞ്ഞാല്‍ അത് തിരുത്താനുള്ള മാന്യത കൂടിയുണ്ടാകുമ്പോഴാണ് അത് ഉത്തമമായ മാധ്യമപ്രവര്‍ത്തനമായി വിലയിരുത്തപ്പെടുന്നതെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചവരില്‍ പ്രമുഖനാണ് പി.എന്‍. പണിക്കര്‍. സോഷ്യല്‍ മീഡിയയുടെയും ആധുനിക സാങ്കേതിക വിദ്യയുടെയും ഈ കാലത്ത് വായനയ്ക്ക് പ്രസക്തി നഷ്ടമായിട്ടില്ല. പുതിയ തലമുറയില്‍പെട്ടവരുടെ മനോഭാവം എല്ലാ വിവരങ്ങളും ഗൂഗിളില്‍ കിട്ടുമെന്നാണ്. എന്നാല്‍ ഗൂഗിള്‍ ഒരിക്കലും വായനക്ക് പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുരസ്‌ക്കാരച്ചടങ്ങില്‍ ഇത്രയും വലിയ ജനക്കൂട്ടം എത്തിയതില്‍ നിന്നുതന്നെ ടി.എ ഷാഫിക്ക് പൊതുസമൂഹത്തിലുള്ള സ്വീകാര്യത എത്രമാത്രം ശക്തമാണെന്ന് തെളിയുകയാണെന്ന് നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. ഈ പരിപാടിക്ക് സ്പീക്കറെ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചതും ആ ദൗത്യം ഏറ്റെടുത്തതും ഞാനാണ്. നിയമസഭയില്‍ എം.എല്‍.എമാരോട് കാര്‍ക്കശ്യത്തോടെ പെരുമാറാറുള്ള ആ ഷംസീര്‍ അല്ലാതെ മറ്റൊരു ഷംസീര്‍ കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കൂടി വേണ്ടിയായിരുന്നു അത്-നെല്ലിക്കുന്ന് പറഞ്ഞു.
കെ.എം. അഹ്മദ് മാഷിന്റെ തണലും തലോടലും ഏറ്റുവാങ്ങി നാടിന്റെ വികസനത്തിന് വേണ്ടി മാധ്യമപ്രവര്‍ത്തനം നടത്തിയ ടി.എ ഷാഫിക്ക് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തിക്കൊണ്ട് എ.കെ.എം അഷ്റഫ് എം.എല്‍.എ പറഞ്ഞു. ആളുകള്‍ക്ക് മനസില്‍ തട്ടുന്ന വിധത്തില്‍ ലളിതമായി എഴുതുന്ന ഷാഫിയുടെ ശൈലി ഹൃദ്യവും മനോഹരവുമാണെന്നും അദ്ദേഹത്തിന്റെ ലേഖനങ്ങളും പരമ്പരകളും പുസ്തകങ്ങളും വായിച്ചുതീര്‍ക്കാതെ പകുതിയില്‍ നിര്‍ത്താന്‍ കഴിയില്ലെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. നാടിന്റെ സാംസ്‌കാരിക പാരമ്പര്യം തിരിച്ചറിഞ്ഞും ജനങ്ങളെ ചേര്‍ത്ത് പിടിച്ചും ഷാഫി നടത്തുന്ന മാധ്യമപ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ടി.എ ഷാഫി കാസര്‍കോടിന്റെ ജനകീയ മാധ്യമപ്രവര്‍ത്തകനാണെന്നും മാന്യമായ രീതിയിലാണ് അദ്ദേഹം മാധ്യമരംഗത്തും സാംസ്‌ക്കാരിക മേഖലയിലും ഇടപെടുന്നതെന്നും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ പറഞ്ഞു.
സന്ദേശം സംഘടനാ സെക്രട്ടറി എം. സലീം സ്പീക്കര്‍ക്ക് ഉപഹാരം നല്‍കി. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഫൈസല്‍, കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍, കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, ടി. ഉബൈദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കര, ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ്മദ്, കാസര്‍കോട് തീയാട്രിക്‌സ് സൊസൈറ്റി വൈസ് പ്രസിഡണ്ട് ജി.ബി. വത്സന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹ്മദ് ഷരീഫ്, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബ്ദുല്‍ മജീദ് ബാഖവി, എന്‍.എ അബൂബക്കര്‍, എം.പി ഷാഫി ഹാജി, അഷ്‌റഫലി ചേരങ്കൈ, എരിയാല്‍ അബ്ദുല്ല, എം.പി. ജില്‍ജില്‍, കെ.എം. അബ്ബാസ്, സി.എല്‍. ഹമീദ്, നാങ്കി മുഹമ്മദലി, മുംതാസ് ടീച്ചര്‍, ഖയ്യൂം മാന്യ, ദിനേശന്‍ ഇന്‍സൈറ്റ് തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.വി. മുകുന്ദന്‍ മാസ്റ്റര്‍ സ്വാഗതവും സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച് ഹമീദ് നന്ദിയും പറഞ്ഞു.