ടി.എ. അഹമദ്കുഞ്ഞി ഹാജി എന്ന ആമദ്ച്ച ബാക്കി വെച്ച് പോയ ഓര്‍മ്മകള്‍
മരണം എത്ര അവിചാരിതമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് എന്റെ ജ്യേഷ്ഠ സഹോദര തുല്യനായ ഫോര്‍ട്ട് റോഡ് ടി. എ. അഹമദ് കുഞ്ഞിഹാജിയും വിട പറഞ്ഞ് പോയത്. ഞാന്‍ ആമദ്ച്ച എന്ന് വിളിക്കുന്ന അഹമദ്കഞ്ഞി ഹാജി ആഗസ്റ്റ് 21 ഞായറാഴ്ചയും പതിവ് പോലെ ഹോട്ടലില്‍ വന്നിരുന്നു. അപ്പോള്‍ അടുത്ത മണിക്കൂറുകളില്‍ ആ ദേഹത്തില്‍ സംഭവിക്കാന്‍ പോകുന്ന ഒരു ദുരന്തത്തിന്റെ ലാഞ്ജന പോലും ആ ചിരിയിലോ അദ്ദേഹത്തിന്റെ സ്വാഭാവികമായ പ്രസരിപ്പിലോ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ പതിവ് തിരക്കൊന്നും ഉണ്ടായിരുന്നില്ല. കൗണ്ടറിനടുത്ത് […]
മരണം എത്ര അവിചാരിതമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് എന്റെ ജ്യേഷ്ഠ സഹോദര തുല്യനായ ഫോര്‍ട്ട് റോഡ് ടി. എ. അഹമദ് കുഞ്ഞിഹാജിയും വിട പറഞ്ഞ് പോയത്. ഞാന്‍ ആമദ്ച്ച എന്ന് വിളിക്കുന്ന അഹമദ്കഞ്ഞി ഹാജി ആഗസ്റ്റ് 21 ഞായറാഴ്ചയും പതിവ് പോലെ ഹോട്ടലില്‍ വന്നിരുന്നു. അപ്പോള്‍ അടുത്ത മണിക്കൂറുകളില്‍ ആ ദേഹത്തില്‍ സംഭവിക്കാന്‍ പോകുന്ന ഒരു ദുരന്തത്തിന്റെ ലാഞ്ജന പോലും ആ ചിരിയിലോ അദ്ദേഹത്തിന്റെ സ്വാഭാവികമായ പ്രസരിപ്പിലോ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ പതിവ് തിരക്കൊന്നും ഉണ്ടായിരുന്നില്ല. കൗണ്ടറിനടുത്ത് […]
മരണം എത്ര അവിചാരിതമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് എന്റെ ജ്യേഷ്ഠ സഹോദര തുല്യനായ ഫോര്‍ട്ട് റോഡ് ടി. എ. അഹമദ് കുഞ്ഞിഹാജിയും വിട പറഞ്ഞ് പോയത്. ഞാന്‍ ആമദ്ച്ച എന്ന് വിളിക്കുന്ന അഹമദ്കഞ്ഞി ഹാജി ആഗസ്റ്റ് 21 ഞായറാഴ്ചയും പതിവ് പോലെ ഹോട്ടലില്‍ വന്നിരുന്നു. അപ്പോള്‍ അടുത്ത മണിക്കൂറുകളില്‍ ആ ദേഹത്തില്‍ സംഭവിക്കാന്‍ പോകുന്ന ഒരു ദുരന്തത്തിന്റെ ലാഞ്ജന പോലും ആ ചിരിയിലോ അദ്ദേഹത്തിന്റെ സ്വാഭാവികമായ പ്രസരിപ്പിലോ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ പതിവ് തിരക്കൊന്നും ഉണ്ടായിരുന്നില്ല. കൗണ്ടറിനടുത്ത് നിന്ന് സംസാരിച്ച് കൈ തന്ന് സലാം പറഞ്ഞ് പിരിഞ്ഞതാണ്.
അന്ന് രാത്രിയിലാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ആ സന്ദേശം എന്നിലെത്തുന്നത്. ഷോക്ക് വന്ന് അവശനായ ഒരവസ്ഥയിലാണെന്നും ആംബുലന്‍സില്‍ മംഗളൂരുവിലേക്ക് കൊണ്ട് പോവുകയാണെന്നും. ആംബുലന്‍സിന് പിന്നാലെ ഞങ്ങളും കാറില്‍ മംഗളൂരു ഫസ്റ്റ് ന്യൂറോ ആസ്പത്രിയില്‍ എത്തിയെങ്കിലും അവിടെ വെച്ച് കാണാനല്ലാതെ സംസാരിക്കാന്‍ വിധിയുണ്ടായില്ല. ലഭ്യമായ ആധുനിക ചികിത്സാ രീതിയൊക്കെ പരീക്ഷീച്ചു നോക്കിയെങ്കിലും വൈകുന്നേരത്തോടെ അവര്‍ കൈ വെടിഞ്ഞു.
എന്റെ മകളടക്കമുള്ള കുടുംബമാണ് ആമദ്ച്ചയുടേത്. ആമദ്ച്ചയുടെ മകനാണ് എന്റെ മകളെ കല്യാണം കഴിച്ചത്. ആ വീട്ടിലാണ് മകളും ഉള്ളത്. ഞങ്ങള്‍ക്കിടയില്‍ കുടുംബ ബന്ധം കൂടി സ്ഥാപിക്കപ്പെട്ടതോടെ എന്തിനും താങ്ങായി ചുറ്റിലും ആമദ്ച്ച ഉണ്ടായിരുന്നതായി പലപ്പോഴും അനുഭവപ്പെട്ടിരുന്നു. ആ സ്‌നേഹ നിലാവ് അസ്തമിച്ചപ്പോഴാണ് ആ നഷ്ടം പൂര്‍ണ്ണമായും ബോധ്യപ്പെടുന്നത്. ഇപ്പോള്‍ ആ ചിരി ഓര്‍മ്മകളിലേക്ക് പിന്‍വാങ്ങിയിരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ ആരെയും സൗഹൃദത്താലടുപ്പിക്കുന്ന ചിരിയായിരുന്നു അത്. ആമദ്ച്ചാന്റെ ഓര്‍മ്മകള്‍ക്കൊപ്പം ഇപ്പോഴും എത്തുന്ന ചിരി. അതദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ മുഖമുദ്രയായിരുന്നു. ആ ചിരിയുടെ സവിശേഷത എനിക്കനുഭവപ്പെട്ടത് അതിലെ സ്‌നേഹത്തിന്റെ നറു നനവിലൂടെയാണ്.. അതിന്റെ അകവും പുറവും സ്‌നേഹമായിരുന്നു. മാലിക് ദീനാര്‍ പള്ളിയില്‍ ആ ജനാസ നിസ്‌കാരത്തില്‍ ഏറെയത് പ്രതിഫലിച്ചു. പെട്ടെന്നെന്ന പോലെ വലിയൊരാള്‍ക്കൂട്ടം നിസ്‌കാരത്തിന് ഓടിക്കൂടിയെത്തിയെന്ന് പറയുന്നതാവും ശരി. അത് ആ സൗഹൃദ മണ്ഡലത്തിന്റെ വിശാലതയും മനസുകളിലേക്ക് സ്‌നേഹം ആഴത്തിലിറങ്ങിയതിന്റെ പ്രതിഫലനവുമാണ്. ആമദ്ച്ചയുമായി ഒരിക്കല്‍ ബന്ധം സ്ഥാപിച്ചവര്‍ക്ക് പിന്നെയത് മുറിഞ്ഞു പോകാത്ത ഒന്നായിത്തീരും. എന്റെ മരുമകന്റെ ഉപ്പയിലുപരിയായി ആ ബന്ധം നില നിന്നതും അത് കൊണ്ട് തന്നെ.
ഞാന്‍ ഉംറ നിര്‍വ്വഹിച്ചത് അദ്ദേഹത്തോടൊപ്പമാണ്. ഒരു റമദാന്‍ മാസം മുഴുവന്‍ ഞങ്ങള്‍ മക്കയിലും മദീനയിലുമായി ചെലവഴിച്ചു. ഗ്രൂപ്പ് ലീഡര്‍ സെയ്തലവി മൗലവിക്ക് അവിടെ വലിയ അധ്വാനമൊന്നും വേണ്ടി വന്നില്ല. എല്ലാം ചിട്ടയോടെ നടക്കുന്നത് അദ്ദേഹം കണ്‍കുളിര്‍ക്കെ കണ്ട് നടക്കുകയായിരുന്നു. എല്ലായിടത്തും ഓടി നടക്കാനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആമദ്ച്ച ഉണ്ടായിരുന്നു.
മംഗളൂരു ഫസ്റ്റ് ന്യൂറോയില്‍, അവിടെന്ന് കൈവെടിഞ്ഞ പരുവത്തില്‍, കാര്യമായൊന്നും ചെയ്യാനില്ലാതായപ്പോള്‍ ഞങ്ങള്‍ മാലിക് ദീനാര്‍ ആസ്പത്രി ലക്ഷ്യം വെച്ചാണ് തിരികെ നീങ്ങിയത്. വരുന്ന വഴി പമ്പ്‌വെല്ലിനടുത്ത് എത്തിയതും അദ്ദേഹത്തിന്റെ നില അപ്രതീക്ഷിതമായി വഷളാവുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ തൊട്ടടുത്തുള്ള ഇന്ത്യാന ആസ്പത്രിയിലേക്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. അവിടുന്ന് സ്ഥിതി ഗുരുതരമാവുകയും ബന്ധുമിത്രാധികള്‍ക്ക് ചുറ്റും പോയി നിന്ന് കാണാനും ആവശ്യമായ പരിചരണം നല്‍കാനും ഡോ. റിസ്‌വാന്റെ നേതൃത്വത്തില്‍ സൗകര്യം ചെയ്തുതന്നു. അവിടെ വെച്ചാണ് മരണപ്പെടുന്നതും.
സത്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ആമദ്ച്ച നല്‍കിയ ദീനീപരമായ പാഠങ്ങള്‍ അവിടെ വള്ളിപുള്ളി തെറ്റാതെ പാലിക്കപ്പെടുന്നത് ഞാന്‍ നിറകണ്ണുകളൊടെയാണ് നോക്കിക്കണ്ടത്. ഉറ്റവരൊന്നും നിയന്ത്രണം വിട്ടില്ല.
ബഹളം കൂട്ടിയതുമില്ല. പെണ്‍മക്കളും ഉറ്റ കുടുംബാംഗങ്ങളും തേങ്ങലുകളടക്കിയ നിശ്ശബ്ദമായ യാത്രയയപ്പിന് ഞാനവിടെ സാക്ഷിയായി. ഭാര്യ മാത്രം വിങ്ങിപ്പൊട്ടിയ ഒരു നിമിഷം. ഇസ്ലാമീകമായ അദബും ചിട്ടയും അവിടെ ദര്‍ശിച്ചപ്പോള്‍ അതെന്നെ കൊണ്ട് പോയത് ആമദ്ച്ചയെന്ന ദീനീ പ്രവര്‍ത്തകനായ കുടുംബ നാഥനിലേക്കാണ്. ഒരു മാതൃകാ കുടുംബം എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം അവരെ കേവലം ചൊല്ലിക്കൊടുക്കുകയല്ല മന;പാഠമാക്കി വിട്ടിരുന്നു. കൂടെ സാക്ഷികളായവര്‍ക്കും അതൊരു പാഠമാണ്.
ആമദ്ച്ചയും സഹോദരങ്ങളും തമ്മിലുള്ള ബന്ധങ്ങളിലും ദര്‍ശിക്കാനാവുക അതെ അച്ചടക്കം തന്നെയാണ്. ഡോ. മഹമൂദും പൊതു-സാംസ്‌കാരിക പ്രവര്‍ത്തകനായ ടി.എ. ഖാലിദും സഹോദരങ്ങള്‍. ബന്ധുക്കളോടൊന്നും അകന്ന ബന്ധുവെന്നോ അടുത്ത ബന്ധുവെന്നോ ഉള്ള വേര്‍തിരിവ് ആമദ്ച്ചയില്‍ ഒരിക്കലും കണ്ടിരുന്നില്ല. അതിനും പുറത്ത് ഒരു സര്‍ക്കിളില്‍ സൗഹൃദങ്ങളോടും. തികഞ്ഞ ഇസ്ലാമിക മാനവീകത ചാലിച്ച പെരുമാറ്റമായിരുന്നു എപ്പോഴും അദ്ദേഹത്തില്‍ കണ്ടത്.
ആമദ്ച്ചയെ ജീവിതത്തില്‍ വേണ്ടാത്തവര്‍ ആരുമുണ്ടായില്ല. മരണാനന്തരം പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താത്തവരും ചുരുങ്ങും എന്ന് വിശ്വസിക്കുന്നു. മഗ്ഫിറത്തിനും മര്‍ഹമത്തിനും പ്രാര്‍ത്ഥിച്ചു കൊണ്ട്..
-ഫനീഫ് ബദരിയ