മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ മരണത്തില്‍ സിപിഎം അഭിവാദ്യം അര്‍പ്പിച്ചതില്‍ തെറ്റില്ല, ഔഫ് കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍; പാര്‍ട്ടി അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്തതെന്നും ഡോ. എ.പി അബദുല്‍ ഹകീം അസ്ഹരി കാന്തപുരം

കോഴിക്കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ മരണത്തില്‍ സിപിഎം അഭിവാദ്യം അര്‍പ്പിച്ചതില്‍ തെറ്റുകാണാനാകില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. എ.പി അബദുല്‍ ഹകീം അസ്ഹരി. പാര്‍ട്ടി അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്തതെന്നും ഇത് സ്വാഭാവിക നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ കൂടിയായ എ.പി അബ്ദുല്‍ ഹകീം അസ്ഹരി നിലപാട് വ്യക്തമാക്കിയത്. എസ്.വൈ.എസ് പ്രവര്‍ത്തകനാണെങ്കിലും, പ്രാദേശിക സാഹചര്യത്തിന്റെ […]

കോഴിക്കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ മരണത്തില്‍ സിപിഎം അഭിവാദ്യം അര്‍പ്പിച്ചതില്‍ തെറ്റുകാണാനാകില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. എ.പി അബദുല്‍ ഹകീം അസ്ഹരി. പാര്‍ട്ടി അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്തതെന്നും ഇത് സ്വാഭാവിക നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ കൂടിയായ എ.പി അബ്ദുല്‍ ഹകീം അസ്ഹരി നിലപാട് വ്യക്തമാക്കിയത്.

എസ്.വൈ.എസ് പ്രവര്‍ത്തകനാണെങ്കിലും, പ്രാദേശിക സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിനാലാണ് അബ്ദുല്‍ റഹ് മാന്‍ ഔഫ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ചതിലൂടെ പാര്‍ട്ടി അവരുടെതായ ബഹുമാനം നല്‍കുകയും, ഉത്തരവാദിത്വം നിര്‍വഹിക്കുകയുമാണ് ചെയ്തത്. ശേഷം മതപരമായ മുഴുവന്‍ ആചാരങ്ങളും അനുഷ്ഠിച്ചാണ് ഔഫിന്റെ മയ്യിത്ത് ഖബറടക്കിയത്. അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ രക്തസാക്ഷിയാക്കിയ പാര്‍ട്ടി നിലപാടിനെ വിമര്‍ശിച്ച് എസ്.വൈ.എസ് ഭാരവാഹിയായ മുഹമ്മദലി കിനാലൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയത്.

Related Articles
Next Story
Share it