എസ്.വൈ.എസ് പ്രതിനിധി<br>സമ്മേളനം നടത്തി

നീലേശ്വരം: എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല തലത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് '22 മേഖല നേതൃസംഗമങ്ങളുടെ തുടര്‍ച്ചയായി. മുന്‍സിപ്പല്‍ പഞ്ചായത്ത് തല നേതൃസംഗങ്ങള്‍ തര്‍ത്തീബ് '22 പ്രതിനിധി സമ്മേളനങ്ങള്‍ക്ക് നീലേശ്വരത്ത് തുടക്കം.പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍, ശാഖ ഭാരവാഹികള്‍, ശാഖ ഉപസമിതി പ്രതിനിധികള്‍ സംബന്ധിക്കുന്ന പ്രതിനിധിസമ്മേളനത്തില്‍ സംഘടന ശാക്തീകരണവും സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ടിംങ്ങും തുടര്‍ചര്‍ച്ചയും നടക്കുന്നു.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ മര്‍ക്കസ് ഓഡിറ്റോറിയത്തില്‍ വെച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ. മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ വര്‍ക്കിംഗ് […]

നീലേശ്വരം: എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല തലത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് '22 മേഖല നേതൃസംഗമങ്ങളുടെ തുടര്‍ച്ചയായി. മുന്‍സിപ്പല്‍ പഞ്ചായത്ത് തല നേതൃസംഗങ്ങള്‍ തര്‍ത്തീബ് '22 പ്രതിനിധി സമ്മേളനങ്ങള്‍ക്ക് നീലേശ്വരത്ത് തുടക്കം.
പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍, ശാഖ ഭാരവാഹികള്‍, ശാഖ ഉപസമിതി പ്രതിനിധികള്‍ സംബന്ധിക്കുന്ന പ്രതിനിധിസമ്മേളനത്തില്‍ സംഘടന ശാക്തീകരണവും സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ടിംങ്ങും തുടര്‍ചര്‍ച്ചയും നടക്കുന്നു.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ മര്‍ക്കസ് ഓഡിറ്റോറിയത്തില്‍ വെച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ. മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി മൗലവി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം വിഷയവതരണം നടത്തി. സമദ് ഹാജി നിടുംകണ്ട, ഫുആദ് ഹാജി ഓര്‍ച്ച, സുബൈര്‍ ഹാജി നീലേശ്വരം, ഇസ്മായില്‍ മൗലവി, ഫൈസല്‍ പേരോല്‍, ഇബ്രാഹിം നീലേശ്വരം, അസീസ് ഹാജി തൈകടപ്പുറം, എം.ടി.പി. ഷാഫി തൈകടപ്പുറം, ഹൈദര്‍ ചിറപ്പുറം സംബന്ധിച്ചു.

Related Articles
Next Story
Share it