കൊലപാതകത്തിനെതിരെ എസ്.വൈ.എസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ എസ്.വൈ.എസ് പ്രവര്‍ത്തകനെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.വൈ.എസ് സോണ്‍ കേന്ദ്രങ്ങളില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തിരഞ്ഞടുപ്പിലെ പരാജയത്തിന്റെ ജാള്യത മറക്കാന്‍ സുന്നി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ മാര്‍ച്ചില്‍ ശക്തമായ താക്കീത് ഉയര്‍ന്നു. അക്രമികളെ ഉടന്‍ നിയമത്തിന് മുമ്പില്‍ കൊണ്ട് വന്ന് ശിക്ഷണമെന്നും ആവശ്യപ്പെട്ടു. മുള്ളേരിയ സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍-അഹ്ദലിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍റഹ്‌മാന്‍ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം […]

കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ എസ്.വൈ.എസ് പ്രവര്‍ത്തകനെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.വൈ.എസ് സോണ്‍ കേന്ദ്രങ്ങളില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
തിരഞ്ഞടുപ്പിലെ പരാജയത്തിന്റെ ജാള്യത മറക്കാന്‍ സുന്നി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ മാര്‍ച്ചില്‍ ശക്തമായ താക്കീത് ഉയര്‍ന്നു.
അക്രമികളെ ഉടന്‍ നിയമത്തിന് മുമ്പില്‍ കൊണ്ട് വന്ന് ശിക്ഷണമെന്നും ആവശ്യപ്പെട്ടു.
മുള്ളേരിയ സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍-അഹ്ദലിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍റഹ്‌മാന്‍ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച റാലി മള്ഹറില്‍ നിന്ന് തുടങ്ങി ഹൊസങ്കടിയില്‍ സമാപിച്ചു. മുഹമ്മദ് സഖാഫി തോക്കെ, സയ്യിദ് യാസീന്‍ തങ്ങള്‍, ഖത്തര്‍ ബാവ ഹാജി, മുസ്തഫ കടംബാര്‍, അസീസ് സഖാഫി മച്ചംപാടി, ഹസ്സന്‍ സഅദി മള്ഹര്‍, ഫാറൂഖ് പോസോട്ട്, നിയാസ് സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാസര്‍കോട് സോണ്‍ കമ്മിറ്റി നഗരത്തില്‍ നടത്തിയ മാര്‍ച്ചിന് അബ്ദുല്‍ റസാഖ് സഖാഫി കോട്ടകുന്ന്, മുഹമ്മദ് ടിപ്പു നഗര്‍, മുനീര്‍ സഅദി, അഹമ്മദ് സഅദി, ഹുസൈന്‍ മുട്ടത്തോടി, സുലൈമാന്‍ ഹാജി തുരുത്തി, സംസീര്‍ സൈനി, ബാദുഷ ഹാദി മൊഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുമ്പള സോണ്‍ മാര്‍ച്ചിന് കാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി, ഷാഫി സഅദി, ഹാമിദ് തങ്ങള്‍, ലത്തീഫ് സഖാഫി, മന്‍ശാദ് അഹ്‌സനി, സിദ്ദീഖ് ഹിമമി നേതൃത്വം നല്‍കി.
ഉദുമ സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് 55 മൈലില്‍ തുടങ്ങി ചട്ടഞ്ചാലില്‍ സമാപിച്ചു.

Related Articles
Next Story
Share it