എസ്.വൈ.എസ് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

കാസര്‍കോട്: നമ്മുടെ ഭാരതം നമ്മുടെ ഭരണഘടന എന്ന പ്രമേയവുമായി എസ്.വൈ .എസ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളെ പങ്കെടുപ്പിച്ച് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു.ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് മേഖലാ പ്രസിഡണ്ട് റശീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.വി ജെയിംസ് ഉദ്ഘാടനം ചെയ്തു. മുനീര്‍ ഫൈസി ഇടിയടുക്ക ആമുഖപ്രഭാഷണം നടത്തി. ഫസലുര്‍ റഹ്മാന്‍ ദാരിമി കുമ്പടാജെ, മൂസ മുസ്ലിയാര്‍ ഉബ്രങ്കള, ആദം ദാരിമി നാരമ്പാടി, റസാഖ് ദാരിമി […]

കാസര്‍കോട്: നമ്മുടെ ഭാരതം നമ്മുടെ ഭരണഘടന എന്ന പ്രമേയവുമായി എസ്.വൈ .എസ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളെ പങ്കെടുപ്പിച്ച് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു.
ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് മേഖലാ പ്രസിഡണ്ട് റശീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.വി ജെയിംസ് ഉദ്ഘാടനം ചെയ്തു. മുനീര്‍ ഫൈസി ഇടിയടുക്ക ആമുഖപ്രഭാഷണം നടത്തി. ഫസലുര്‍ റഹ്മാന്‍ ദാരിമി കുമ്പടാജെ, മൂസ മുസ്ലിയാര്‍ ഉബ്രങ്കള, ആദം ദാരിമി നാരമ്പാടി, റസാഖ് ദാരിമി മീലാദ് നഗര്‍ ഹമീദ് മൗലവി അമേക്കള, ഫസല്‍ മൗലവി ചെറൂണി, പി.ഡി.എ റഹ്മാന്‍, എരിയപ്പാടി മുഹമ്മദ് ഹാജി, ലതീഫ് മാര്‍പ്പനടുക്ക, ഹമീദ് ബാറക, ഹമീദ് അര്‍ശദി, യൂസുഫ് ഫൈസി പുണ്ടൂര്‍, ഖലീല്‍ ദാരിമി ബെളിഞ്ചം, സിദ്ദീഖ് മൗലവി ഗുണാജെ, അബ്ദുല്‍ ഖാദിര്‍ സി.എം മാവിനകട്ട, ഖലീല്‍ ആലങ്കോള്‍, ഖാലിദ് ബാപ്പാലിപ്പൊനം, ഇസ്മാഈല്‍ മുസ്ലിയാര്‍ അമേക്കള, ബഷീര്‍ മാവിനകട്ട, ശാഫി പള്ളത്തടുക്ക സംബന്ധിച്ചു.
കുമ്പള മേഖല കമ്മിറ്റിയുടെ ടേബിള്‍ ടോക്ക് സീതാഗോളി ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ നടന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു. മേഖല പ്രസിഡണ്ട് മൂസ ഹാജി ബന്തിയോട് അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് സെക്രട്ടറി ഖാലിദ് ബംബ്രാണ ആമുഖ പ്രഭാഷണം നടത്തി.
എന്‍.സി.പി ജില്ലാ സെക്രട്ടറി സുബൈര്‍ പടുപ്പ് മുഖ്യപ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി റിയാസ് മൊഗ്രാല്‍ വിഷയാവതരണം നടത്തി. ഖാസിം ഫൈസി പുത്തിഗെ, എം.എച്ച് അബ്ദുല്‍ റഹ്മാന്‍, കണ്ടത്തില്‍ മുഹമ്മദ് ഹാജി, മുഹമ്മദ് ഉപ്പള ഗേറ്റ്, കെ.പി.എം റഫീഖ്, മുസ്ലിം ലീഗ് നേതാവ് അബ്ദുല്ല ബുഖാരികണ്ടം, കേശവന്‍, അബ്ദുല്‍ ജബ്ബാര്‍ അടക്ക, മുഹമ്മദ് കുഞ്ഞി മൈമൂനഗര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it