എസ്.വൈ.എസ് വടക്കന്‍ മേഖല സമ്പര്‍ക്ക യാത്ര തുടങ്ങി

കാസര്‍കോട്: എസ്.വൈ.എസ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ സമ്പര്‍ക്കയാത്ര ഒന്നാം ഘട്ടം മുള്ളേരിയ്യ മേഖലയിലെ പള്ളത്തൂരില്‍ തുടക്കം കുറിച്ചു. യാത്ര മേഖലാ പ്രസിഡണ്ട് ബഷീര്‍ പള്ളങ്കോടിന്റെ അധ്യക്ഷതയില്‍ സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ ജാഥാ നായകന്‍ പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ഉപനായകന്‍ മുബാറക്ക് ഹസൈനാര്‍ ഹാജി, ഡയറക്ടര്‍ […]

കാസര്‍കോട്: എസ്.വൈ.എസ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ സമ്പര്‍ക്കയാത്ര ഒന്നാം ഘട്ടം മുള്ളേരിയ്യ മേഖലയിലെ പള്ളത്തൂരില്‍ തുടക്കം കുറിച്ചു.
യാത്ര മേഖലാ പ്രസിഡണ്ട് ബഷീര്‍ പള്ളങ്കോടിന്റെ അധ്യക്ഷതയില്‍ സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ ജാഥാ നായകന്‍ പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ഉപനായകന്‍ മുബാറക്ക് ഹസൈനാര്‍ ഹാജി, ഡയറക്ടര്‍ ഹംസ ഹാജി പള്ളിപ്പുഴ, കോ-ഓഡിനേറ്റര്‍ റഷീദ് ബെളിഞ്ചം, ഹാഷിം ദാരിമി ദേലംപാടി, ഉമറുല്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഖലീല്‍ ഹസനി വയനാട്, അശ്‌റഫ് ഫൈസി ദേലംപാടി, ഫോറിന്‍ മുഹമ്മദ്, കെ.എ.യൂസുഫ്, സി.കെ.ഇബ്രാഹിം, അഷ്‌റഫ് പള്ളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് ഉച്ചയ്ക്ക് ചെര്‍ക്കള മേഖലയിലെ പൊവ്വലില്‍ സയ്യിദ് എം.എസ്.തങ്ങള്‍ മദനി ഓലമുണ്ടയും വൈകിട്ട് 4.15ന് ചെക്കളയില്‍ അബ്ദുസ്സലാം ദാരിമി ആലംപാടിയും ഉദ്ഘാടനം ചെയ്യും.
യാത്ര 27ന് ബദിയഡുക്ക,28 കുമ്പള മേഖലകളില്‍ പര്യടനം നടത്തി. 31 ന് മഞ്ചേശ്വരം മേഖലയില്‍ സമാപിക്കും.

Related Articles
Next Story
Share it