എസ്.വൈ.എസ് മീലാദ് റാലിയും<br>മദ്ഹ് റസൂല്‍ പ്രഭാഷണവും 24ന്

ബദിയടുക്ക: 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് ബദിയടുക്ക മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന മീലാദ് റാലിയും മദ്ഹ് റസൂല്‍ പ്രഭാഷണവും 24ന് വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം ബദിയടുക്ക ടൗണില്‍ നടക്കും. ബദിയടുക്ക അപ്പര്‍ ബസാറില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ ദഫ്, സ്‌കൗട്ട് എന്നിവയും അണിനിരക്കും. റാലിക്ക് ശേഷം വൈകിട്ട് 5.30ന് ബദിയടുക്ക ബസ്റ്റാന്റിന് സമീപത്ത് നടക്കുന്ന സമാപന സമ്മേളനം ബദിയടുക്ക എസ്.ഐ വിനോദ് […]

ബദിയടുക്ക: 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് ബദിയടുക്ക മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന മീലാദ് റാലിയും മദ്ഹ് റസൂല്‍ പ്രഭാഷണവും 24ന് വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം ബദിയടുക്ക ടൗണില്‍ നടക്കും. ബദിയടുക്ക അപ്പര്‍ ബസാറില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ ദഫ്, സ്‌കൗട്ട് എന്നിവയും അണിനിരക്കും. റാലിക്ക് ശേഷം വൈകിട്ട് 5.30ന് ബദിയടുക്ക ബസ്റ്റാന്റിന് സമീപത്ത് നടക്കുന്ന സമാപന സമ്മേളനം ബദിയടുക്ക എസ്.ഐ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി നൗഫല്‍ ഹുദവി കൊടുവള്ളി മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തും. പരിപാടിക്ക്, അന്തിമരൂപം നല്‍കുന്നതിന് ചേര്‍ന്ന റിസപ്ഷന്‍ കമ്മിറ്റി യോഗത്തില്‍ മേഖലാ പ്രസിഡണ്ട് റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ ഇ.പി. ഹംസത്തു സഅദി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുനീര്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തി. ടിമ്പര്‍ മുഹമ്മദ് ഹാജി, ആദം ദാരിമി നാരമ്പാടി, മൂസ മൗലവി ഉബ്രങ്കള, ഹമീദ് മൗലവി അമേക്കള, എരിയപ്പാടി മുഹമ്മദ് ഹാജി, ഹമീദ് ബാറക, ഫസല്‍ മൗലവി ചെറൂണി, ലത്തീഫ് മാര്‍പ്പനടുക്ക, കെ.എസ്. റസാഖ് ദാരിമി, അബ്ദുല്‍ ഖാദിര്‍ മുനിയൂര്‍, ഇസ്മായില്‍ സഅദി, സിദ്ദീഖ് മൗലവി ഗുണാജെ, ഹസൈനാര്‍ ഫൈസി പുണ്ടൂര്‍, അലാബി അബ്ദുല്ല ബെളിഞ്ചം, യൂസുഫ് ഫൈസി പുണ്ടൂര്‍, സിദ്ദീഖ് ബെളിഞ്ചം, ഹമീദ് അര്‍ഷാദി ഉക്കിനടുക്ക സംബന്ധിച്ചു.

Related Articles
Next Story
Share it